തോമസ് ഗയിൻസ്ബറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thomas Gainsborough
Thomas Gainsborough by Thomas Gainsborough.jpg
Self-portrait (1759)
ജനനം Thomas Gainsborough
1727 മേയ് 14(1727-05-14) (baptised)
Sudbury, Suffolk, England
മരണം 1788 ഓഗസ്റ്റ് 2(1788-08-02) (പ്രായം 61)
London, England
ദേശീയത British
പ്രശസ്തി Painter
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
Mr and Mrs Andrews
The Blue Boy

ഇംഗ്ലീഷ് ചിത്രകാരനായിരുന്നു തോമസ് ഗയിൻസ് ബറോ.(ജ:14 മെയ് 1727, മ: 2 ഓഗസ്റ്റ് 1788)റിച്ചാർഡ് വിൽസണെപ്പോലെബ്രിട്ടീഷ് പ്രകൃതി ചിത്രീകരണ പ്രസ്ഥാനത്തിന്റെ മുഖ്യ വക്താക്കളിലൊരാളായിരുന്നു അദ്ദേഹം. റോയൽ അക്കാദമിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായിരുന്നു ഗയിൻസ്ബറോ.

ജീവിതരേഖ[തിരുത്തുക]

ഇംഗ്ലണ്ടിലെ സഡ്ബറി സഫോക്കിൽ ഒരു സ്കൂൾ അദ്ധ്യാപകന്റെ ഒൻപതാമത്തെ പുത്രനായി ജനിച്ച് ഗയിൻസ്ബറോ ചെറുപ്പത്തിൽ തന്നെ പെൻസിൽ രേഖാചിത്രങ്ങളിലൂടെ തന്റെ പ്രതിഭ വെളിവാക്കി. ഇംഗ്ലീഷ് നാട്ടിൻപുറങ്ങളുടെ ചാരുത ആവാഹിയ്ക്കുന്ന ചിത്രങ്ങളാണ് പരിശീലനം പൂർത്തിയായ ശേഷം അദ്ദേഹം വരച്ചുതുടങ്ങിയത്. തുടർന്നു സമ്പന്നർ താമസിയ്ക്കുന്ന ബാത്ത് എന്ന പട്ടണത്തിലേയ്ക്കു താമസം മാറ്റുകയും അവിടെ വച്ച് നിരവധി പ്രമുഖവ്യക്തികളുടെ ഛായാചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള കരാർ ലഭിയ്ക്കുകയും ചെയ്തു.1769 ൽ നിരവധി ചിത്രങ്ങൾ റോയൽ അക്കാദമിയിൽ പ്രദർശനത്തിനു വച്ച ഗയിൻസ്ബറോയ്ക്ക് നിരവധി ചിത്രകാരന്മാരുടെ ചിത്രങ്ങൾ കാണുന്നതിനും വരരീതികൾ പരിചയപ്പെടുന്നതിനും സാധിച്ചു.

പ്രധാന രചനകൾ[തിരുത്തുക]

  • സംഭാഷണ ശകലം.
  • നീലച്ചെറുക്കൻ
  • നാടൻ പെൺകുട്ടിയും നായും
  • പണ്ടകശാല
  • കൊയ്ത്തുവണ്ടി
The Blue Boy (1770). The Huntington, California.

ഗ്യാലറി[തിരുത്തുക]

പുറംകണ്ണീകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോമസ്_ഗയിൻസ്ബറോ&oldid=2349267" എന്ന താളിൽനിന്നു ശേഖരിച്ചത്