തോബിയാസ് സ്റ്റിമ്മർ
Jump to navigation
Jump to search
തോബിയാസ് സ്റ്റിമ്മർ (ജീവിതകാലം :7 ഏപ്രിൽ 1539[1] മുതൽ 4 ജനുവരി 1584[2] വരെ) ഒരു സ്വിസ് ചിത്രകാരനായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടിയായി കണക്കാക്കപ്പെടുന്നത് സ്ട്രാസ്ബർഗിലെ ജ്യോതിശാസ്ത്ര ഘടികാരത്തിലെ ചിത്രരചനയാണ്. അദ്ദേഹം സ്ട്രോസ്ബർഗിൽവച്ച് അന്തരിച്ചു.
ഷാഫ്ഹൗസനിൽ ജനിച്ച അദ്ദേഹം ഷാഫ്ഹൗസെൻ, സ്ട്രാസ്ബർഗ്, ബാഡൻ ബാഡൻ എന്നി നഗരങ്ങളിൽ ഒരു ചുമർചിത്രകാരനായും ഛായാചിത്രകാരനായും പ്രവർത്തനനിരതനായിരുന്നു. അദ്ദേഹം വുഡ്കട്ട് മാതൃകയിൽ നിരവധി ചിത്രങ്ങളുണ്ടാക്കുകയും (ബൈബിൾ ദൃശ്യങ്ങൾ, ഗൂഢാർത്ഥപരമായ ചിത്രങ്ങൾ) ഇവ ഫ്രാങ്ക്ഫർട്ട് ആം മെയിൻ നഗരത്തിലെ അച്ചടിക്കാരനായിരുന്ന സിഗ്മണ്ട് ഫെവറാബന്റും സ്ട്രാസ്ബർഗിലെ ബേൺഹാർട്ട് ജോബിനും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.