തേറ്റമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള ഒരു ഗ്രാമമാണ് തേറ്റമല. പ്രകൃതി മനോഹരമായ ഈ ഗ്രാമത്തിൽ 250 ലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച മൂവായിരം ഏക്കറിലേറെ വിസ്തൃതിയുള്ള ഒരു തേയില എസ്റ്റേറ്റ് ഇവിടെയുണ്ട്. കൂടാതെ ഒരു ഗവൺമെന്റ് ഹൈസ്‌കൂൾ, ആശുപത്രി, ജുമാ മസ്ജിദ്, ചർച്, വിഷ്ണു ക്ഷേത്രം എന്നിവയെല്ലാം ഇവിടെയുണ്ട്. മാനന്തവാടി നിന്നും 11 കിലോമീറ്റർ, കോഴിക്കോട് നിന്നും 84 കിലോമീറ്റർ വീതം സഞ്ചരിച്ചാൽ ഇവിടെയെത്താം.  

"https://ml.wikipedia.org/w/index.php?title=തേറ്റമല&oldid=3931736" എന്ന താളിൽനിന്ന് ശേഖരിച്ചത്