തെസ്പീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thespis' wagon, relief of the Giotto's Belltower in Florence, Italy, Nino Pisano, 1334–1336
Thespis (1965), bronze sculpture by Robert Cook, commissioned for the opening of the Canberra Theatre

പ്രാചീന ഗ്രീക്ക് പുസ്തകങ്ങളിൽ പ്രതേകിച്ച് അരിസ്റ്റോട്ടിലിന്റെ രചനകളിൽ നിന്നും ചരിത്രത്തിലെ ആദ്യത്തെ നാടകാഭിനേതാവും നാടക കൃത്തുമാണ് തെസ്പീസ്/ˈθɛspɪs/; ഗ്രീക്ക്: Θέσπις; fl. 6th century BC). മറ്റ് ചില സ്രോതസ്സുകളിൽ ആദ്യമായി നടനോടൊപ്പം ആദ്യമായി മറ്റ് നടന്മാരും പ്രത്യക്ഷപ്പെടുന്നത് അവതരിപ്പിച്ചത് ഇദ്ദേഹമണ്‌. ഇദ്ദേഹത്തെ നാടകത്തിന്റെ പിതാവായി അറിയപ്പെടുന്നു.

തെസ്പീസ് ഡിത്യരംബസ് (പുരാണ കഥകളെ ആസ്പദമാക്കി പാടുന്ന പാട്ടുകൾ) ഗായകനായിരുന്നു.ഇദ്ദേഹമാണ്‌ ഒരു ഗായകനോ നടനോ വ്യക്തിപരമായി കഥപാത്രങ്ങളായി കഥ അവതരിപ്പിക്കുന്ന ശൈലി കൊണ്ട്‌ വന്നത്.[1] കഥാപാത്രങ്ങൾ വിവിധ മുഖംമൂടികൾ ധരിച്ച് അരങ്ങിലെത്തിയത് ഇദ്ദേഹത്തിന്റെ ആശയമാണ്‌. ദുരന്ത നാടകത്തിന്റെ തുടക്കം ഇദ്ദേഹത്തിൽ നിന്നാണ്‌. അതിനെ ഏറ്റവും നന്നയി കൈകാര്യം ചെയ്തതും ഇദ്ദേഹമാണ്‌.ബീ.സി.534ൽ ആഥൻസിലെ ഡയോണിസിയ സ്ഥാപനത്തിലെ മൽസരത്തിൽ ഏറ്റവും മികച്ച ദുരന്ത നാടകമായി തിരഞ്ഞെടുത്ത ഇദ്ദേഹത്തിന്റെതാണ്‌.തെളിവുകളുള്ള ആദ്യ മൽസരത്തിൽ ജയിച്ചിട്ടുള്ള വ്യതിയാണ്‌ തെസ്പീസ്. സമ്പത്തികമായി വളരാൻ തെസ്പീസ് സഞ്ചാര നാടകങ്ങൾ തുടങ്ങി.ആദ്യമായി സഞ്ചാര നാടകം അവതരിപ്പിച്ചതും അദ്ദേഹമാണ്.[2] ‌അദ്ദേഹത്തിന്റെ സഞ്ചാരത്തിൽ വിവിധസ്ഥലങ്ങളിൽ വിവിധ വേഷങ്ങളിൽ മാസ്ക്കും കുതിര വണ്ടി എന്നിവയോട് കൂടിയായിരുന്ന് യാത്ര.

സംശയമുള്ള രചനകൾ[തിരുത്തുക]

  • Contest of Pelias and Phorbas
  • Hiereis (Priests)
  • Himitheoi (Demigods)
  • Pentheus[3][4]

അവലംബം[തിരുത്തുക]

  1. Buckham, Philip Wentworth, Theatre of the Greeks, Cambridge : J. Smith, 1827.
  2. Horace, Ars Poetica 275-7
  3. Diogenes Laertius, Book V, Heraclides, 92:"And Aristoxenus the musician says, that he composed tragedies, and inscribed them with the name of Thespis."
  4. A Nauck,Tragicorum graecorum fragmenta (1887), page 832: "Thespidis quaecumque feruntur ab impostoribus esse ficta vix est quod moneam, et proditur hoc fraudis genere usus esse Heraclides Ponticus......Heraclidis igitur crediderim esse fr.1-3; nam fr.4 non dubito quin alteri post Christum saeculo debeatur."

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെസ്പീസ്&oldid=3952241" എന്ന താളിൽനിന്ന് ശേഖരിച്ചത്