തെമിസ്റ്റൊക്ലീസ്
തെമിസ്റ്റൊക്ലീസ് | |
---|---|
ജനനം | c.524 BC Athens |
മരണം | 459 BC Magnesia on the Maeander |
ദേശീയത | Athens (to c.471 BC) Persia (469–459 BC) |
പദവി | General (Strategos) |
യുദ്ധങ്ങൾ | Battle of Marathon, Battle of Artemisium, Battle of Salamis |
അഥീനിയൻ ജനറലും രാജ്യതന്ത്രജ്ഞനുമായിരുന്നു തെമിസ്റ്റൊക്ലീസ്. സലാമീസ് യുദ്ധത്തിൽ പേർഷ്യക്കാർക്കെതിരെ തെമിസ്റ്റൊക്ലീസ് നേടിയ വിജയമാണ് ആഥൻസിനെ ഗ്രീസിലെ പ്രബലശക്തിയാക്കി മാറ്റിയത്.
ചരിത്രം
[തിരുത്തുക]പേർഷ്യക്കാർക്കെതിരെയുള്ള മാരത്തോൺ യുദ്ധത്തിൽ (ബി.സി. 490) തെമിസ്റ്റൊക്ലീസ് പങ്കെടുത്തിരുന്നു. ആഥൻസ് ഒരു നാവികശക്തിയായാൽ മാത്രമേ പേർഷ്യൻ ഭീഷണിയെ നേരിടാനാവൂ എന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. ഇതിന്റെ ഭാഗമായി ആഥൻസിലെ വെള്ളി ഖനികളിൽ നിന്നുള്ള ആദായം കൊണ്ട് യുദ്ധക്കപ്പലുകൾ നിർമ്മിക്കുവാനുള്ള പദ്ധതി ഇദ്ദേഹം ആവിഷ്കരിച്ചു. ബി.സി. 480-ൽ ആഥൻസ് പേർഷ്യക്കാരുടെ ആക്രമണത്തിനു വിധേയമായപ്പോൾ അഥീനിയക്കാരെ സലാമീസ് ദ്വീപിലേക്കു മാറ്റുവാനുള്ള നടപടികൾ സ്വീകരിച്ചത് ഇദ്ദേഹമായിരുന്നു. സലാമീസ് ദ്വീപിലെ ഇടുങ്ങിയ കടലിടുക്കിൽവച്ച് ആഥൻസിന്റെ നാവികപ്പടയ്ക്ക് എതിരാളികളെ അനായാസേന നേരിടുവാനാവും എന്നതായിരുന്നു ഇദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഇദ്ദേഹത്തിന്റെ യുക്തിപരമായ ഈ തീരുമാനം ശരിയായിരുന്നുവെന്ന് ഗ്രീക്കുകാരുടെ തുടർന്നുള്ള വിജയം തെളിയിച്ചു. ഗ്രീക്കുകാരെ പിന്തുടർന്ന് സലാമീസിൽ എത്തിയ പേർഷ്യൻ നാവികപ്പടയെ ഈ യുദ്ധതന്ത്രത്തിലൂടെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.
പേർഷ്യയുടെ ആക്രമണത്തിൽനിന്ന് ഗ്രീസിനെ രക്ഷിച്ച തെമിസ്റ്റൊക്ലീസിനെതിരെ പിന്നീട് അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ ഇദ്ദേഹത്തിനുണ്ടായിരുന്ന ജനപ്രീതി കുറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികൾ നാടുകടത്തിയതിനെത്തുടർന്ന് പേർഷ്യയിൽ അഭയം പ്രാപിച്ച ഇദ്ദേഹത്തെ മാഗ്നീസിയ പട്ടണത്തിന്റെ ചുമതല നൽകി പേർഷ്യൻ രാജാവായ അർട്ടാ സെർക്സസ് ആദരിച്ചു. മാഗ്നീസിയയിൽ ബി.സി. 459-ൽ തെമിസ്റ്റൊക്ലീസ് അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://classics.mit.edu/Plutarch/themisto.html Archived 2011-10-31 at the Wayback Machine.
- http://www.pbs.org/empires/thegreeks/htmlver/characters/f_themistocles.html
- http://www.livius.org/th/themistocles/themistocles.htmlArchived 2012-01-12 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തെമിസ്റ്റൊക്ളീസ് (ബി.സി. സു. 524 - 459) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |