തൃശൂർ യാക്കോബായ ഭദ്രാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃശൂർ ഭദ്രാസനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Patriarchate emblem

യാക്കോബായ സുറിയാനി സഭയുടെ ഭദ്രാസനങ്ങളിൽ ഒന്നാണ് തൃശ്ശൂർ ഭദ്രാസനം.[1] ആദ്യകാലഘട്ടങ്ങളിൽ കൊച്ചി ഭദ്രാസനത്തിന്റെ  ഭാഗമായിരുന്ന തൃശ്ശൂരിലെ ദേവാലയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് തൃശ്ശൂർ ഭദ്രാസനം രൂപീകരിച്ചത്. തൃശ്ശൂർ പാലക്കാട്  എന്നീ ജില്ലകളിലായി തൃശൂർ ഭദ്രാസനം വ്യാപിച്ചിരിക്കുന്നു.

തൃശ്ശൂർ ഭദ്രാസനം 1982ലാണ് രൂപീകരിക്കപ്പെട്ടത്. തൃശൂർ ഭദ്രാസനത്തിലെ വൈദികരുടെ നേതൃത്വത്തിലും  അന്നത്തെ മെത്രാപ്പോലീത്തയുടെ നേൃത്വത്തിലും മണ്ണുത്തിയിൽ അരമന പണികഴിപ്പിച്ചു  എങ്കിലും പിന്നീട് കക്ഷി വഴക്കിനെ തുടർന്ന്  നഷ്ടമായി. തൃശൂർ ഭദ്രാസനത്തിലെ ഇപ്പോഴത്തെ ആസ്ഥാനം തൃശ്ശൂർ ജില്ലയിലെ ചുവന്നമണ്ണ് എന്ന പ്രദേശത്താണ്. ഗലീലിയൻ സെൻറർ എന്നാണ് ആസ്ഥാനത്തിന്റെ പേര്. ഭദ്രാസന ആസ്ഥാനത്തിൽ  വിശുദ്ധ യൗസേപ്പിതാവിന്റെ  നാമത്തിൽ  ഒരു ചാപ്പൽ ( St Joseph Jacobite Syrian Aramana Chappel, Chuvannamannu) സ്ഥിതി ചെയ്യുന്നു . വിശുദ്ധന്റെ  നാമത്തിലുള്ള തൃശൂർ ഭദ്രാസനത്തിലെ ഏക ദേവാലയമാണ് ഇത്. 35 ഓളം പള്ളികളും വൈദികരും തൃശൂർ ഭദ്രാസനത്തിഇല്  ഉണ്ട്. മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയാണ് തൃശൂർ ഭദ്രാസനത്തിന്റെ  ഇപ്പോഴത്തെ മെത്രാപ്പോലീത്ത. വിവിധ പള്ളികളുടെ കീഴിൽ  വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. കക്ഷി വഴക്കിനെ തുടർന്ന് പഴയ അരമന നഷ്ടപ്പെട്ടപ്പോൾ വിശ്വാസികളുടെ കൂട്ടായ പ്രവർത്തനം മൂലമാണ് ഇപ്പോഴത്തെ ആസ്ഥാനം പണി കഴിക്കുവാൻ സാധിച്ചത്.

അവലംബം[തിരുത്തുക]

  1. "syriacchristianity.com | Domain For Sale" (in ഇംഗ്ലീഷ്). Archived from the original on 2020-08-23. Retrieved 2020-08-08.