തുർബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
"Turbe of Damad Ali-Pasha, conqueror of Moreia", in Belgrade's Kalemegdan fortress. Note the hexagonal base.

വാസ്തു സവിശേഷതകളാർന്ന ഒരു ശവകുടീര മാതൃകയാണ് തുർബി[1] . തുർക്കി വംശജരായ സെൽജുക്കുകൾ തങ്ങളുടെ വൃത്ത സ്തംഭമോ സൂചീഖാതമോ ആയ ആകൃതിയിലുള്ള കൂടാരങ്ങളെ ആധാരമാക്കി വികസിപ്പിച്ചെടുത്ത മാതൃകയാണ് ഇത്. ശവക്കല്ലറയ്ക്കു മുകളിൽ പണിയുന്ന ഗോപുരത്തിന് തുർക്കി ഭാഷയിലുള്ള പദത്തിൽ നിന്ന് നിഷ്പ്പന്നമായതാണ് തുർബി എന്ന നാമം.

സാമ്പ്രദായിക രീതി അനുസരിച്ച് അടിത്തറ വൃത്താകാരമായിരിക്കണമെങ്കിലും സമചതുരം, ബഹുഭുജം തുടങ്ങിയ രൂപങ്ങളിലും തുർബികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കോണം, ഗോളകം, ബഹുഭുജം തുടങ്ങിയ ജ്യാമിതീയ രൂപങ്ങളിലാണ് ഇവയുടെ മേൽക്കൂര നിർമ്മിക്കപ്പെടുന്നത്.

പേർഷ്യൻ ഭാഷയിൽ ഇതിനെ ഗൊൻബാഡ് (Gonbad) എന്നാണ് വിശേഷിപ്പിക്കുന്നത്. 11-ആം ശതകം മുതൽ 13-ആം ശതകം വരെയുള്ള കാലഘട്ടത്തിൽ തുർക്കിയിലും പിന്നീട് മെസപ്പൊട്ടേമിയ, അനാതോലിയ എന്നിവിടങ്ങളിലും തുർബി ശൈലി പ്രചാരത്തിലുണ്ടായിരുന്നു. ഒട്ടോമൻ കാലത്ത് (13-ആം ശതകം മുതൽ) ഗോളക രൂപത്തിലുള്ള ശവകുടീരങ്ങൾ സാർവത്രികമായി. എന്നാൽ ഇതിനു ശേഷവും 17-ആം ശതകത്തിൽ തുർബികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Meri, 270
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തുർബി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തുർബി&oldid=2283353" എന്ന താളിൽനിന്നു ശേഖരിച്ചത്