തുടിതേക്ക്
ദൃശ്യരൂപം
മുൻകാലങ്ങളിൽ കേരളത്തിലെ പാടശേഖരങ്ങളിൽ വെള്ളം തേവി പറ്റിക്കാനും നിറക്കാനും ഉപയോഗിച്ചിരുന്ന ഒരു സംവിധാനമായിരുന്നു തുടിതേക്ക്. ഒരു മുക്കാലിയിൽ തുടികെട്ടിയാണ് ഇതു സജ്ജീകരിക്കുന്നത്. പണ്ടു കാലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും പിൽക്കാലത്ത് പമ്പുകളുടെ വരവോടെ തുടിതേക്കിന്റെ ഉപയോഗം കുറഞ്ഞുവരുകയും പാടങ്ങളിൽ നിന്നും ഏകദേശം അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാൽ പമ്പുകൾ ഉപയോഗിക്കാൻ കഴിയാത്ത പ്രത്യേക സാഹചര്യങ്ങളിലും പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കാനും ഇപ്പോഴും തുടിതേക്ക് ഉപയോഗിച്ചു വരുന്നു. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമങ്ങളിലാണ് തുടിതേക്ക് ഇപ്പോൾ കണ്ടു വരുന്നത്.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ "കൗതുകക്കാഴ്ചയായി തുടിതേക്ക്". മാതൃഭൂമി. ആനക്കര. 28 സെപ്റ്റംബർ 2014. Archived from the original on 2014-09-29. Retrieved 29 സെപ്റ്റംബർ 2014.