തിരക്കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരക്കാട
Calidris alba - Laem Phak Bia.jpg
Laem Phak Bia, Phetchaburi, Thailand
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. alba
Binomial name
Calidris alba
Pallas, 1764
Arcticsanderling.jpg
Sanderling breeding range. Black border marks southern limit.

ഒരു ദേശാടനപക്ഷിയാണ് തിരക്കാട (Calidris alba, syn. Crocethia alba or Erolia alba). വെള്ളത്തിലൂടെ നടക്കുന്ന ചെറിയ പക്ഷിയായ ഇവ ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷിയുമാണ്. ആർട്ടിക്കിൽ എല്ലായിടത്തും പ്രജനനം നടത്തുന്ന ഇവ തണുപ്പുകാലത്ത് തെക്കോട്ട് യാത്ര ചെയ്ത് തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലൊക്കെ എത്തുന്നു. തണുപ്പുകാലത്ത് വലിയ കൂട്ടങ്ങളായി ചേരുന്ന തിരക്കാടകൾ 3000 മുതൽ10000 കിലോമീറ്റർ വരെ ദേശാടനം നടത്തുന്നു. വളരെ കൂടുതൽ ദൂരം യാത്ര ചെയ്യുന്ന ഇവ എത്താൻ വൈകുകയും പെട്ടെന്ന് തിരിച്ചു പോകുകയും ചെയ്യും. മുതിർന്നവ മുട്ടയിട്ട സ്ഥലത്തുനിന്നും ജൂലൈയിലും ആഗസ്റ്റ് ആദ്യത്തിലുമായി തെക്കോട്ടു പുറപ്പെടും. കുഞ്ഞുങ്ങൾ ആഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവും പുറപ്പെടും. മാർച്ചിൽ ഇവ തിരികെ സഞ്ചരിക്കുന്നു.

രൂപവിവരണം[തിരുത്തുക]

ഡൺലിനിന്റെ വലിപ്പവും അതിനേക്കാൾ തടിയും കട്ടികൂടിയ കൊക്കുകളും ഉള്ളതാണ് ഇവ. പറക്കുമ്പോൾ ചിറകിൽ വെളുത്ത വരകാണാം.

ഭക്ഷണം[തിരുത്തുക]

തീരത്ത് ഓടികൊണ്ടാണ് ഇര തേടുന്നത്. ഓടുന്നതിനിടയ്ക്ക് നിന്ന് ഭക്ഷണം കൊത്തിയെടുക്കും. കൊച്ചു ഞണ്ടുകളോ പുഴുക്കളോ ഒക്കെയാണ് ഭക്ഷണം. മുട്ടയിടുന്ന സ്ഥലത്ത് പ്രാണികളേയും ചില സസ്യങ്ങളേയുമാണ് ഭക്ഷിക്കുന്നത്.

പ്രജനനം[തിരുത്തുക]

വസന്തകാലത്ത് വടക്കോട്ടു സഞ്ചരിച്ച് ധ്രുവത്തിലെത്തി നിലത്ത് മൂന്നോ നാലോ മുട്ടകളിടും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • Page 323, Birds of Kerala, DC Books
"https://ml.wikipedia.org/w/index.php?title=തിരക്കാട&oldid=3399094" എന്ന താളിൽനിന്ന് ശേഖരിച്ചത്