തിയൊഡോർ ഷ്വാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിയൊഡോർ ഷ്വാൻ
Theodor Schwann
ജനനം(1810-12-07)7 ഡിസംബർ 1810
Neuss, First French Empire (now in Germany)
മരണം11 ജനുവരി 1882(1882-01-11) (പ്രായം 71)
അറിയപ്പെടുന്നത്Cell theory
Schwann cells
ശാസ്ത്രീയ ജീവിതം
സ്വാധീനങ്ങൾJohannes Peter Müller

ഒരു ജർമ്മൻ ശരീരശാസ്ത്രജ്ഞനായിരുന്നു (physiologist) തിയൊഡോർ ഷ്വാൻ (1810 ഡിസംബർ 7 - 1882 ജനുവരി 11). ജീവശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളിൽ ഒന്നായിരുന്നു, കോശസിദ്ധാന്തം. ബാഹ്യനാഡീവ്യവസ്ഥയിലെ ഷ്വാൻ കോശങ്ങൾ പെപ്സിൻ എന്ന ദഹനരസം യീസ്റ്റ് കോശത്തിന്റെ ജൈവസ്വഭാവം എന്നിവയൊക്കെ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളാണ്. മെറ്റാബോളിസം (ഉപാപചയപ്രവർത്തനം) എന്ന പദവും അദ്ദേഹത്തിന്റേ സംഭാവനയാണ്.

മുൻകാലജീവിതം[തിരുത്തുക]

ന്വസ്സ് എന്ന സ്ഥലത്താണു ഷ്വാൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സ്വർണ്ണപ്പണിക്കാരനായിരുന്നു. ഷ്വാൻ കൊളോണിലെ ജസ്സ്യൂട്സ് കോളേജിലാണു പഠിച്ചത്. പിന്നീട് ബോണിൽ പഠിക്കുമ്പോൾ ഫിസിയോളജിസ്റ്റ് ആയ ജൊഹാന്നെസ് പീറ്റർ മില്ലറിനെ പരിചയപ്പെട്ടു.

സംഭാവനകൾ[തിരുത്തുക]

ജൊഹാന്നെസ് പീറ്റർ മില്ലറിന്റെ സ്വാധീനത്തിലാണു ബർലിനിൽ വച്ചു തിയൊഡോർ ഷ്വാൻ തന്റെ ഏറ്റ്വും വിലപ്പെട്ട സംഭാവനകൾ നടത്തിയത്. കോശസിദ്ധാന്തം 1838ൽ മത്തിയാസ് ജക്കോബ് ഷ്ലീഡൻ എല്ലാ സസ്യങ്ങളും കോശനിർമിതങ്ങളാണെന്ന് ക്ണ്ടെത്തി. ഈ വിവരം അദ്ദേഹം ഇതുപോലെ നോട്ടോകോർഡ് എന്ന ജന്തുവിലും കണ്ടെത്തിയ ഷ്വാനു കൈമാറി. തിയൊഡോർ ഷ്വാൻ തന്റെ സൂക്ഷ്മദർശിനിയുപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം ഉപസംഹരിച്ചത് ഇപ്രകാരമാണ്. "എല്ലാ ജീവികളും കോശാങ്ങളാലും കോശോൽപ്പന്നങ്ങളാലും നിർമ്മിതമാണ്. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിയൊഡോർ_ഷ്വാൻ&oldid=3939012" എന്ന താളിൽനിന്ന് ശേഖരിച്ചത്