താവർചന്ദ് ഗെഹ്‌ലോട്ട്
താവർചന്ദ് ഗെഹ്‌ലോട്ട് | |
---|---|
![]() | |
എം.പി | |
മണ്ഡലം | ഷജപൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഉജ്ജയിൻ, മധ്യപ്രദേശ് | 18 മേയ് 1948
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി(കൾ) | അനിത ഗെഹ്‌ലോട്ട് |
കുട്ടികൾ | 4 മക്കൾ |
വസതി(കൾ) | ഉജ്ജയിൻ |
As of September 22, 2006 ഉറവിടം: [1] |
ബി.ജെ.പി നോതാവും പതിനാറാം ലോക്സഭയിലെ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയുമാണ് താവർചന്ദ് ഗെഹ്‌ലോട്ട് (ജനനം 18 മേയ് 1948). പതിനാലാം ലോക്സഭയിൽ ഷജപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ബി.ജെ.പിയുടെ റിട്ടേണിങ് ഓഫീസറാണ്. നിലവിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയാണ്.
ജീവിതരേഖ[തിരുത്തുക]
1948 മേയ് 18ന് മധ്യപ്രദേശിലെ ഉജ്ജയിനിൽ രാംലാൽജി ഗെഹ്‌ലോട്ടിന്റെ മകനായി ജനിച്ചു. അനിത ഗെഹ്‌ലോട്ടിനെ 1965ൽ വിവാഹം ചെയ്തു.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
മധ്യപ്രദേശിലെ ദളിത് നേതാവാണ്. 1996 മുതൽ 2009 വരെ ദേവാസ് മണ്ഡലത്തിൽനിന്ന് പാർലമെന്റിലെത്തി. 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയം. 2013-ൽ രാജ്യസഭാംഗം. നരേന്ദ്ര മോദി സർക്കാരിലെ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായി മേയ് 26 സത്യപ്രതിഞ്ജ ചെയ്തു.[1]
അവലംബം[തിരുത്തുക]
- ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)