താജ് ലേക്ക് പാലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലേക്ക് പാലസ്

83 മുറികളും സ്യൂട്ടുകളും വെള്ള നിറത്തിലുള്ള മാർബിൾ ചുമരുകളുമുള്ള ആഡംബര ഹോട്ടലാണ് മുമ്പ് ജഗ് നിവാസ് എന്നറിയപ്പെട്ടിരുന്ന ലേക്ക് പാലസ് ഹോട്ടൽ. ഇന്ത്യയിലെ ഉദൈപുരിൽ പിചോല നദിയിലെ ദ്വീപായ ജഗ് നിവാസിൽ 4 ഏക്കർ (16,000 ചതു. മീ.) പ്രകൃതി അടിത്തറയിലാണ് ലേക്ക് പാലസ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. [1] ജെട്ടിയിൽനിന്നും അതിഥികളെ ഹോട്ടലിൽ എത്തിക്കാനായി ഹോട്ടൽ അധികൃതർ സ്പീഡ് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലേയും ലോകത്തിലേയും ഏറ്റവും റോമാൻറ്റിക് ആയ ഹോട്ടലായി ലേക്ക് പാലസ് ഹോട്ടൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

രാജസ്ഥാനിലെ ഉദൈപുർ ഭരിച്ചിരുന്ന മഹാറാണ ജഗത് സിംഗ് രണ്ടാമൻറെ (മേവാർ രാജവംശത്തിലെ 62-മത്തെ രാജാവ്‌) നിർദ്ദേശപ്രകാരം മധ്യ വേനൽ കൊട്ടാരമായി ഉപയോഗിക്കാൻ 1743നും 1746നും ഇടയിൽ നിർമിച്ചതാണ് ലേക്ക് പാലസ്. ആദ്യ കാലങ്ങളിൽ രാജാവിൻറെ പേരും ചേർത്തു ജഗ് നിവാസ് അല്ലെങ്കിൽ ജൻനിവാസ് എന്നാണു അറിയപ്പെട്ടിരുന്നത്.

കിഴക്ക് ഭാഗത്തേക്ക്‌ മുൻഭാഗം വരുന്ന രീതിയിലാണ് കൊട്ടാരം നിർമിച്ചിരിക്കുന്നത്. അതുവഴി, കൊട്ടാരത്തിലെ അന്തേവാസികൾക്ക് ഹിന്ദു ദൈവമായ സൂര്യനെ സൂര്യോദയ സമയത്തുതന്നെ പ്രാർഥിക്കാൻ സാധിക്കുമായിരുന്നു. [2] പിന്നാലെ വന്ന രാജാക്കന്മാരും ഈ തണുപ്പുള്ള കൊട്ടാരം അവരുടെ മധ്യവേനൽ റിസോർട്ട് ആയി ഉപയോഗിച്ചു. വെള്ളച്ചാട്ടങ്ങളും പൂന്തോട്ടങ്ങളുമുള്ള കൊട്ടാരത്തിൻറെ നടുമുറ്റത്ത് രാജകീയ പരിപാടികൾ അരങ്ങേറി. മുകളിലെ മുറി ഏകദേശം 21 അടി (6.4. മീ) വ്യാസത്തിൽ വൃത്താകൃതിയിലാണ്. കൊട്ടാരത്തിൻറെ നിലം വെള്ള നിറത്തിലുള്ളതും കറുപ്പ് നിറത്തിലുള്ളതുമായ മാർബിളുകളാണ്, ചുമരുകൾ പല നിറത്തിലുള്ള കല്ലുകൾക്കൊണ്ടു അലങ്കരിച്ചതാണ്. [3]

1857-ലെ പ്രശസ്തമായ ഇന്ത്യൻ സിപോയ് മ്യൂട്ടിനി സമയത്ത് അനവധി യൂറോപ്പിയൻ കുടുംബങ്ങൾ നിമാച്ചിൽ നിന്നും പലായനം ചെയ്തു ഈ ദ്വീപിൽ അഭയംതേടി. മഹാറാണ സ്വരൂപ്‌ സിംഗ് ആണു ഈ ദ്വീപിനെ അവർക്കു ആശ്രയമായി നൽകിയത്. തൻറെ അതിഥികളെ സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നഗരത്തിൽ ഉണ്ടായിരുന്ന എല്ലാ ബോട്ടുകളും നശിപ്പിച്ചു കളഞ്ഞു. ബോട്ട് വഴി വിമതർ ദ്വീപിൽ എത്താതിരിക്കാൻ വേണ്ടിയാണിത്.

പത്തൊൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതി ആയപ്പോഴേക്കും കാലവും കാലാവസ്ഥയും ഉദൈപൂരിലെ കണ്ണഞ്ചിപ്പിക്കുന്ന വെള്ളത്തിലുള്ള കൊട്ടാരങ്ങളെ ബാധിക്കാൻ തുടങ്ങി. “നദിയുടെ കൂടെ പതുക്കെ പതുക്കെ വിഷാദത്തിലേക്ക് പോകുന്നു” എന്നാണു ഫ്രഞ്ച് എഴുത്തുകാരൻ പിയർ ലോതി ജഗ് നിവസിനെ വിശേഷിപ്പിച്ചത്.

മഹാറാണ സർ ഭോപാൽ സിംഗ് ഭരിച്ചിരുന്നു സമയത്ത് (1930-55) ചന്ദ്ര പ്രകാശ്‌ എന്ന് പേര് നൽകിയ ഒരു പവിലിയൻ കൂട്ടിചേർക്കപ്പെട്ടു, പക്ഷേ ബാക്കി ഒരു തരത്തിലും ജഗ് നിവാസ് പുതുക്കപ്പെട്ടില്ല, നശിക്കപ്പെടാനായി അതുപോലെ തുടർന്നു. 1950-ൽ കൊട്ടാരം സന്ദർശിച്ച തിയേറ്റർ വ്യക്തിത്വമായ ജെഫ്രി കെണ്ടാൽ കൊട്ടാരത്തെക്കുറിച്ച്‌ വിവരിച്ചത് ഇങ്ങനെയാണ്, “തീർത്തും മരുഭൂമി പോലെ, ആകെയുള്ള അനക്കം മേഘം പോലെയുള്ള കൊതുകുകളുടെ കൂട്ടം മൂളുന്നതാണ്.”

ജഗ് നിവാസ് കൊട്ടാരത്തെ ഉദൈപൂരിലെ ആദ്യ ആഡംബര ഹോട്ടൽ ആക്കി മാറ്റാൻ ഭഗവത് സിംഗ് തീരുമാനിച്ചു. ദീദി കോണ്ട്രാക്ടർ, ഒരു അമേരിക്കൻ കലാകാരൻ, ഈ ഹോട്ടൽ സംരംഭത്തിൻറെ ശിൽപ്പിയായി. ഉദൈപൂരിലെ പുതിയ മഹാറാണയുടെ ജീവിതവും ഉത്തരവാദിത്തങ്ങളും ദീദിയുടെ വാക്കുകളിൽനിന്നും മനസ്സിലാക്കാം:

“ഞാൻ 1961 മുതൽ 1969 വരെ ജോലി ചെയ്തു, എന്തൊരു സാഹസ അനുഭവമായിരുന്നു! ഹിസ്‌ ഹൈനസ്, ശരിക്കുമൊരു ഏകാധിപതി ആയിരുന്നു – മറ്റു എല്ലാ രാജാക്കന്മാരേയും പോലെ തന്നെ. അതുകൊണ്ട് ഒരാളും തന്നെ രാജാവിൻറെ കലാകാരൻ ആവാൻ ആഗ്രഹിക്കില്ല.”

1971-ൽ, താജ് ഹോട്ടൽസ് റിസോർട്ട്സ് ആൻഡ്‌ പാലസസ് ഈ ഹോട്ടലിൻറെ അധികാരം ഏറ്റെടുത്ത് 75 മുറികൾകൂടി കൂട്ടി ചേർത്തു. [4] [5] താജ് ഗ്രൂപ്പിൻറെ പ്രധാന അംഗങ്ങളിൽ ഒരാളായ ജംഷിദ് ഡി. എഫ്. ലാം ആയിരുന്നു ഹോട്ടലിൻറെ പുനരുദ്ധാരണത്തിനും ഉയർന്ന നിലവാരം കൊണ്ടുവരുന്നതിനും തൻറെ പ്രവൃത്തി പരിചയം മുതൽക്കൂട്ടാക്കി പ്രവർത്തിച്ചത്. അവിടത്തെ ആദ്യ ജനറൽ മാനേജരും അദ്ദേഹം തന്നെ ആയിരുന്നു, ഇന്ത്യൻ ആ സമയത്ത് ഉള്ളതിൽ ഏറ്റവും ചെറുപ്പക്കാരനായ ജനറൽ മാനേജർ.

2000-ൽ ഹോട്ടലിൻറെ രണ്ടാം പുനരുദ്ധാരണം നടത്തി. ഹോട്ടലിലെ “രാജകീയ പാചകക്കാർ” യഥാർത്ഥ കൊട്ടാരത്തിൽ ഉണ്ടായിരുന്നവരുടെ പിന്മുറക്കാരാണ്.

സൗകര്യങ്ങൾ[തിരുത്തുക]

പ്രാഥമിക സൗകര്യങ്ങൾ:[തിരുത്തുക]

 • വൈഫൈ
 • എയർ കണ്ടീഷണർ
 • 24 മണിക്കൂർ ചെക്ക്‌ ഇൻ
 • ഭക്ഷണശാല
 • ബാർ
 • കഫെ
 • റൂം സേവനം
 • ഇന്റർനെറ്റ്‌
 • ബിസിനസ്‌ സെൻറെർ
 • പൂൾ
 • ജിം

പ്രാഥമിക റൂം സൗകര്യങ്ങൾ:[തിരുത്തുക]

 • എയർ കണ്ടീഷനിംഗ്
 • ഡോർമാൻ
 • വൈഫൈ
 • ഔദ്യോഗിക വിരുന്ന് സൗകര്യം
 • ഡോക്ടറുടെ സേവനം

ബിസിനസ്‌ സൗകര്യങ്ങൾ:[തിരുത്തുക]

 • എയർ കണ്ടീഷനിംഗ്
 • ഡോർമാൻ
 • വൈഫൈ
 • ഔദ്യോഗിക വിരുന്ന് സൗകര്യം
 • ഡോക്ടറുടെ സേവനം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

താജ് ലേക്ക് പാലസ്(* (ഭാഷ: English) http://www.thetoursindia.com/best-of-india/lakepalace.html

അവലംബം[തിരുത്തുക]

 1. "Taj Lake Palace,Udaipur". Taj Hotels. ശേഖരിച്ചത് 2015-09-30.
 2. "Jag Niwas Lake Palace, Jag Niwas Palace in Udaipur India, Lake Palace Udaipur Rajasthan". Indiasite.com. ശേഖരിച്ചത് 2015-09-30.
 3. "Taj Lake Palace Rooms". cleartrip.com. ശേഖരിച്ചത് 2015-09-30.
 4. വാറൻ, പേജ് 60.
 5. Retrieved 14 April 2008.
"https://ml.wikipedia.org/w/index.php?title=താജ്_ലേക്ക്_പാലസ്&oldid=3298059" എന്ന താളിൽനിന്ന് ശേഖരിച്ചത്