തറയ്ക്കൽ ഭഗവതിക്ഷേത്രം തൃശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തറയ്ക്കൽ ഭഗവതിക്ഷേത്രം

തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ഇരിങ്ങാലക്കുട-ആമ്പല്ലൂർ റൂട്ടിൽ വാര്യർ പീടിക ബസ്‌സ്റ്റോപ്പിന് 1കിമീറ്റർ  പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രധാന മൂർത്തി ഭദ്രകാളി .ശിലാ കണ്ണാടി പ്രതിഷ്ഠയാണ്. കൊടുങ്ങല്ലൂരിൽ നിന്നും ആവാഹിച്ചുകൊണ്ടുവന്ന ഭദ്രകാളിയാണെന്നു ഐതിഹ്യം. പടിഞ്ഞാട്ടു ദർശനം നട  നേരെ പടിഞ്ഞാട്ടല്ലെന്നും കൊടുങ്ങല്ലൂരിനെ നോക്കി തെക്കു പടിഞ്ഞാറാണെന്നും ഒരു വിശ്വസമുണ്ട് .ക്ഷേത്രവും സ്ഥലവും ആറ്‌  ഏക്കർ ഉണ്ട് . ഉപദേവന്മാർ ഇല്ല. രണ്ടു വെളിച്ചപ്പാടന്മാരെ ഇരുത്തിയിട്ടുണ്ട്.  ഒരു നേരം പൂജ. തന്ത്രി .കടലൂർ മന.മേടത്തിലെ  അശ്വതി  നാളിൽ താലപ്പൊലി.  അന്ന് ഗുരുതിയും ഉണ്ട്. വസൂരി വന്നാൽ ക്ഷേത്രത്തിൽ നിന്നും സങ്കടപ്പറ എടുത്തിരുന്നു.

മഥുക്കാർ മുക്ക് മനവക ക്ഷേത്രം. ഇപ്പോൾ നാട്ടുകാരുടെ വക കമ്മിറ്റി  ഇതിനടുത്ത് കൊച്ചി ദേവസം ബോർഡിന്റെ എടയാറ്റു  ശിവക്ഷേത്രമുണ്ട് .ഇത് കിഴക്കോട്ടു ദര്ശനം  ഒരു നേരം പൂജ. വൃശ്ചികം ഒന്നിന് ദേശവിളക്കു.