തരംഗ ചലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണികകളുടെ കമ്പനം മൂലം ഒരു മാധ്യമത്തിന്റെ ഭാഗത്തുണ്ടാകുന്ന വിക്ഷോപം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് തരംഗചലനം തരംഗങ്ങളെ രണ്ടായി തരംതിരിക്കുന്നു. യാന്ത്രിക തരംഗം, വൈദ്യുതകാന്തിക തരംഗം എന്നിവയാണവ. യാന്ത്രികതരംഗ പ്രസരണത്തിന് മാധ്യമം ആവശ്യമാണ്. എന്നാൽ വൈദ്യുതകാന്തിക തരംഗത്തിന് മാധ്യമം ആവശ്യമില്ല: യാന്ത്രിക തരംഗങ്ങൾ രണ്ട് വിധമാണ്. അന്നു പ്രസ്ഥ തരംഗവും അനു ദൈരഘ്യ തരംഗവും. ഒരു മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേക്ഷണദിശക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥ തരംഗങ്ങൾ.

"https://ml.wikipedia.org/w/index.php?title=തരംഗ_ചലനം&oldid=2870608" എന്ന താളിൽനിന്ന് ശേഖരിച്ചത്