ഉള്ളടക്കത്തിലേക്ക് പോവുക

തമിഴ് സംഘങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുൻകാലത്ത് തമിഴിൽ ഉണ്ടായ സാഹിത്യകാരന്മാരുടെ കൂട്ടായ്മകളാണു സംഘങ്ങൾ. ഇത്തരം മൂന്നു കൂട്ടങ്ങൾ ഉണ്ടായതായി കരുതപ്പെടുന്നു. ആദ്യ രണ്ടെണ്ണം ഇന്നു കടലെടുക്കപ്പെട്ട പ്രദേശത്തും മൂന്നാമതു സംഘം മധുരയിലുമാണു നടന്നതു്. ഈ കാലഘട്ടത്തിൽ (ക്രി.മു. അഞ്ചാം നൂറ്റാണ്ട് മുതൽ പൊ.വ. മൂന്നാം നൂറ്റാണ്ട്) സംഘകൂട്ടായ്മയായി ബന്ധപ്പെട്ടും അല്ലാതെയും ഉണ്ടായ തമിഴ് കൃതികളെ സംഘംകൃതികൾ എന്നു വിളിക്കപ്പെടുന്നു. സംഘകാലഘട്ടത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ചരിത്രത്തെക്കുറിച്ചു പഠിക്കുന്നതിൽ സംഘകൃതികൾ വളരെയധികം സഹായിച്ചിട്ടുണ്ട്.

സംഘംകൂട്ടായ്മ നടന്ന പ്രദേശംനേതൃത്വംരാജവംശംപുസ്തകം
ഒന്നാംതേന്മധുരൈഅഗസ്ത്യൻപാണ്ഡ്യലഭ്യമല്ല
രണ്ടാംകപടപുരംആദ്യം - അഗസ്ത്യൻ
ശേഷം - തോൽകാപ്പിയർ (അഗസ്ത്യശിഷ്യൻ)
പാണ്ഡ്യതോൽക്കാപിയം
മൂന്നാംമധുരൈനക്കീരർപാണ്ഡ്യലഭ്യമായ മിക്ക സംഘംകൃതികളും
"https://ml.wikipedia.org/w/index.php?title=തമിഴ്_സംഘങ്ങൾ&oldid=4542881" എന്ന താളിൽനിന്ന് ശേഖരിച്ചത്