തത്തമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Parrotfish
തത്തമത്സ്യം
Scarus frenatus by Ewa Barska.jpg
Scarus frenatus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ഉപരിവർഗ്ഗം: Osteichthyes
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
ഉപനിര: Labroidei
കുടുംബം: Scaridae
Genera

Bolbometopon
Calotomus
Cetoscarus
Chlorurus
Cryptotomus
Hipposcarus
Leptoscarus
Nicholsina
Scarus
Sparisoma

മത്സ്യവർഗ്ഗത്തിലെ എലികൾ[1] എന്ന് വിശേഷിപ്പിക്കാവുന്ന മത്സ്യയിനമാണ് തത്തമത്സ്യം. ഉഷ്ണമേഖലാസമുദ്രങ്ങളിലെ പവിഴപ്പുറ്റുകൾ ആണ് ഇവയുടെ പ്രധാന വാസസ്ഥാനം. 2 അടി വരെ നീളമുള്ള ഇവയ്ക്ക് തത്തകളുടേതു പോലെ ചുണ്ടും വർണ്ണപ്പകിട്ടുമുണ്ട്.

പെരുമാറ്റപ്രത്യേകത[തിരുത്തുക]

മനുഷ്യരെപ്പോലെ രാത്രിയിൽ ഉറങ്ങുന്ന സ്വഭാവം ഇവയ്ക്കുണ്ട്. വഴുവഴുപ്പുള്ള ഒരുതരം നിശാവസ്ത്രം ഏകദേശം ഒരുമണിക്കൂർ സമയം കൊണ്ട് ഇവ ശരീരത്തിനുചുറ്റും രൂപ്പെടുത്തുന്നു. ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നതിനുള്ള മാർഗ്ഗമാണിത്. വെള്ളത്തിൽ ഇവയുടെ മുട്ടകൾ പൊങ്ങിക്കിടക്കുകയും ഒറ്റ ദിവസം കൊണ്ട് വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുകയും ചെയ്യുന്നു. പവിഴപ്പുറ്റുകളും കടൽച്ചെടികളും കരണ്ടുതിന്നാൻ സഹായിക്കുന്ന മൂർച്ചയേറിയ പല്ലുകൾ ഇവയ്ക്കുണ്ട്. പവിഴപ്പുറ്റുകഷണങ്ങളെ തൊണ്ടയിലെ പ്രത്യേകഭാഗത്തുവച്ചാണ് പൊടിച്ച് പരുവപ്പെടുത്തുന്നത്.

അവലംബം[തിരുത്തുക]

<references>

  1. കൃഷിയങ്കണം (മാർച്ച്-ഏപ്രിൽ 2010). രാത്രി ഉറങ്ങും തത്തമത്സ്യം. വി.എഫ്.പിസികെ പ്രസിദ്ധീകരണം.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=തത്തമത്സ്യം&oldid=1710317" എന്ന താളിൽനിന്നു ശേഖരിച്ചത്