Jump to content

താമരശ്ശേരി

Coordinates: 11°25′20.04″N 75°56′11.91″E / 11.4222333°N 75.9366417°E / 11.4222333; 75.9366417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തച്ചംപൊയില് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താമരശ്ശേരി

താമരശ്ശേരി
11°18′N 75°48′E / 11.30°N 75.8°E / 11.30; 75.8
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല [[കോഴിക്കോട്]]

താലൂക്ക്= താമരശ്ശേരി.

ബ്ലോക്ക്= കൊടുവള്ളി.

വാർഡുകൾ=19 ജില്ല|കോഴിക്കോട്]] താലൂക്ക്= താമരശ്ശേരി.

ബ്ലോക്ക്= കൊടുവള്ളി.

വാർഡുകൾ=19]]

ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം 27.17 ച.കി.മീചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45444
ജനസാന്ദ്രത 824/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673573
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ താമരശ്ശേരി ചുരം

ഒടുങ്ങാക്കാട് മഖാം അമരാട് വെള്ളച്ചാട്ടം കൽപ്പറ്റ സൂഫി വലിയുള്ളാഹി മഖാം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കൊടുവള്ളി ബ്ളോക്കിൽ ഉൾപ്പെട്ട ഒരു പ്രധാന മലയോര പട്ടണം ആണ് താമരശ്ശേരി. ദേശീയപാത 766ൽ ആണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.വയനാട് ജില്ലയിലേക്കുള്ള ഒരു പ്രധാന പ്രവേശനകവാടമായ താമരശ്ശേരി ചുരം ഇവിടെയാണ്‌. മലനിരകളുടെ താഴ്വര പ്രദേശമാകയാൽ ‘താഴ്മലച്ചേരി’ എന്ന പഴയ പേര് കാലാന്തരത്തിൽ ലോപിച്ച് താമരശ്ശേരിയായതാണെന്ന് കരുതപ്പെടുന്നു. [1]

ചരിത്രം

[തിരുത്തുക]

പ്രകൃതിരമണീയമായ വയനാടൻ മലമടക്കുകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന മലമ്പാത ഇന്ന് പുതുപ്പാടി പഞ്ചായത്തിലാണെങ്കിലും ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളത് താമരശ്ശേരിചുരം എന്ന പേരിലാണ്. ഇന്നത്തെ പുതുപ്പാടി പഞ്ചായത്ത്, പുനഃസംഘടനക്കു മുമ്പ് താമരശ്ശേരി പഞ്ചായത്തിലായിരുന്നു. മൈസൂർ രാജാവായിരുന്ന ടിപ്പുവിന്റെ പടയോട്ടത്തിൽ പടയാളികൾ താമരശ്ശേരി ചുരമിറങ്ങിയാണ് കോഴിക്കോട്ടെത്തിയത്. 1936-1937 ലാണ് താമരശ്ശേരി പഞ്ചായത്ത് നിലവിൽ വന്നത്. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആറ്റക്കോയ തങ്ങളായിരുന്നു. സർവ്വാദരണീയനായിരുന്ന തങ്ങൾ 1955 ഒക്ടോബർ 1 ന് പഞ്ചായത്ത് ഓഫീസിൽ വച്ചുതന്നെയാണ് അന്ത്യശ്വാസം വലിച്ചത്. മരണം വരെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു തുടർന്നു. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങൾ മിക്കതും ഏകകണ്ഠമായിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോൾ കൈ പൊക്കി വോട്ടു രേഖപ്പെടുത്തും. പഴശ്ശി രാജാവിന്റെ കുറിച്യർ പടയുടെ ദേശീയബോധവും, പയ്യമ്പള്ളി ചന്തുവിന്റെ വീരഗാഥകളും, ടിപ്പുവിന്റെ പടയോട്ടവും, മലബാർ ലഹളകാലത്തെ ബ്രിട്ടീഷ് പോലീസിന്റെ കാലൊച്ചകളും ഓർമ്മയിൽ സൂക്ഷിക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ പഴമക്കാരുടെ സ്മൃതിപഥത്തിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു പാതകളാണ് കോഴിക്കോട്- വൈത്തിരി-ഗൂഢല്ലൂർ റോഡും താമരശ്ശേരി-കണയങ്കോട് റോഡും. അന്ന് കാളവണ്ടിച്ചാലുകൾ ആയിരുന്ന കോഴിക്കോട്-വൈത്തിരി റോഡ് കല്ലിട്ട് ടാർ ചെയ്ത് ചുരം വഴി ഗതാഗതം സജീവമായപ്പോൾ വാഹനങ്ങളിൽ നിന്ന് റോഡു നികുതി ഈടാക്കിയിരുന്ന സ്ഥലമാണ് താമരശ്ശേരി ചുങ്കം.

സമ്പദ്ഘടന

[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് കുന്നുകളും മലകളും താഴ്വരകളും ഉൾപ്പെട്ട താമരശ്ശേരി തികച്ചും ഒരു കാർഷിക ഗ്രാമമാണ്. പ്രധാന വിളയായ തെങ്ങിനു പുറമേ മറ്റു വിളകളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. കുളങ്ങളാണ് മുഖ്യ ജലസ്രോതസ്സുകൾ. തദ്ദേശീയരിൽ ഏറിയപേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. ചെറുതും വലുതുമായ 24 സ്കൂളുകൾ താമരശ്ശേരിയിൽ പ്രവർത്തിക്കുന്നുണ്ട്.പത്തോളം മഹല്ല് ജുമാമസ്ജിദുകൾ ഇവിടെ തലയെടുപ്പോടെ നില കൊള്ളുന്നു ,വൻ വ്യവസായങ്ങളൊന്നുമില്ലാത്ത ഇവിടെ പരമ്പരാഗത നെയ്ത്തിനെ ആശ്രയിച്ചു ജീവിക്കുന്ന ഏതാനും കുടുംബങ്ങളുണ്ട്. ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങളോടനുബന്ധിച്ച് തെയ്യം, തിറ, വട്ടക്കളി, കോൽക്കളി, കളരിപ്പയറ്റ് എന്നിവ അവതരിപ്പിക്കപ്പെടുന്നു. നിരവധി കളരി സംഘങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

സ്ഥാനം: 11 ഡിഗ്രി, 24 മിനുട്ട്, 40 സെക്കന്റ് വടക്ക്, 75 ഡിഗ്രി, 56 മിനുട്ട്, 09 സെക്കന്റ് കിഴക്ക് (11°25′20.04″N 75°56′11.91″E / 11.4222333°N 75.9366417°E / 11.4222333; 75.9366417)


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-27. Retrieved 2011-02-01.

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താമരശ്ശേരി&oldid=4075119#തച്ചംപൊയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്