ഡർട്ടി ഡസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കീടനാശിനികൾക്ക് കർഷകർക്കിടയിലുള്ള പ്രചാരവും അതു വരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളും ലോകം തിരിച്ചറിഞ്ഞു തുടങ്ങുകയും ഉപയോഗം നിയന്ത്രിയ്ക്കാൻ ലോകാരോഗ്യസംഘടന പലവഴിയ്ക്കും ശ്രമങ്ങൾ നടത്തി വരികയും ചെയ്യുന്നുണ്ട്. അത്യന്തം വിനാശകാരികളായ 12 കീടനാശിനികളെ പ്രത്യേകം ഒരു പട്ടികയിൽപ്പെടുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി.[1]

മലേഷ്യ കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന "പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് അഥവാ പാൻ ആണ് ഇപ്രകാരം ഒരു പട്ടിക അദ്യമായി പ്രസിദ്ധീകരിച്ചത്. മനുഷ്യനും പ്രകൃതിയ്ക്കും പരിഹരിയ്ക്കാനാകാത്ത നാശനഷ്ടങ്ങൾ വിതയ്ക്കുന്ന അത്തരം 12 കീടനാശിനികളെ ഡർട്ടി ഡസൻ (Dirty Dozen) അഥവാ പന്ത്രണ്ട് ദുഷ്ടുകൾ എന്നു വിളിയ്ക്കുന്നു.

ഡർട്ടി ഡസൻ[തിരുത്തുക]

  • 1. ഡി.ഡി.റ്റി. ( ഡൈ ക്ലോറോ ഡൈ ഫിനൈൽ ട്രൈ ക്ലോറോ ഈഥേൻ )
  • 2.ബി.എച്ച്.സി. (ബെൻസീൻ ഹെക്സാ ക്ലോറൈഡ് )
  • 3.ഇ.ഡി.ബി. ( എതിലീൻ ഡൈ ബ്രോമൈഡ്)
  • 4.ഡ്രിൻസ് (ആൽഡ്രിൻ ,ഡൈ ആൽഡ്രിൻ ,എൻഡ്രിൻ)
  • 5.ക്ലോർഡേൻ (ഹെപ്റ്റാ ക്ലോർ)
  • 6.ഈതൈൽ പാരാത്തിയോൺ
  • 7.പാരാക്വറ്റ്
  • 8. ഡി.ബി.സി.പി. ( ഡൈ ബ്രോമോ ക്ലോറോ പ്രൊപ്പേൻ)
  • 9.ക്ലോർഡൈം ഫാം (ഗാലിക്രോൺ)
  • 10. 2,4,5 റ്റി. (2,4,5 ട്രൈക്ലോറോ ഫിനോക്സി അസറ്റിക് ആസിഡ്)
  • 11. ടോക്സാഫീൻ (കാംഫെക്ലോർ)
  • 12. പി.സി.പി. (പെന്റാ ക്ലോറോ ഫിനോൾ)

അവലംബം[തിരുത്തുക]

  1. കൃഷിലോകം ,വിഷലോകം- നാഷനൽ ബുക്ക്സ്റ്റാൾ -2013 പേജ്.31

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡർട്ടി_ഡസൻ&oldid=1901261" എന്ന താളിൽനിന്ന് ശേഖരിച്ചത്