ഡ്രേക്ക് സമവാക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഗാലക്സിയിൽ ജീവൻ ഉണ്ടാവാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളുള്ള നക്ഷത്രയൂഥങ്ങളുടെ എണ്ണം കണക്കാക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഒരു സമവാക്യം ആണു് ഡ്രേക്ക് സമവാക്യം (Drake equation). ജ്യോതിശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്കാണു് ഈ സമവാക്യം സൃഷ്ടിച്ചെടുത്തതു്‍. അന്യഗ്രഹജീവികളെ തേടിയുള്ള തെരച്ചലിനുള്ള അനുമാനങ്ങൾക്ക് ഈ സമവാക്യം ഉപയോഗിക്കപ്പെടുന്നു. ശാസ്ത്രീയമായ അനുമാനങ്ങളിലൂടെ നിർദ്ധാരണം ചെയ്തെടുക്കാനോ മറ്റോ കഴിയാത്തതിനാൽ ഇതു് വളരെ വിവാദം സൃഷ്ടിച്ച ഒരു സമവാക്യം ആണു്. [1]

സമവാക്യം[തിരുത്തുക]

ഡ്രേക്ക് സമവാക്യം ഇപ്രകാരം ആണു:

N = R^{\ast} \times f_p \times n_e \times f_{\ell} \times f_i \times f_c \times L \!

ഇതിലെ ഓരോ ഗണത്തിന്റേയും വിശദീകരണം ഇനി പറയും പ്രകാരമാണു:

N ഒരു ഗാലക്സിയിൽ ജീവനുണ്ടാവാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളുടെ എണ്ണം.
R* ഗാലക്സിയിൽ പുതുനക്ഷത്രങ്ങൾ പിറക്കുന്നതിന്റെ തോത്. (പ്രതിവർഷത്തിൽ എത്ര നക്ഷത്രം എന്ന തോതിൽ)
fp ഗ്രഹങ്ങള്ള നക്ഷത്രങ്ങളുടെ ശതമാനം
ne ഗ്രഹങ്ങള്ള നക്ഷത്രങ്ങളിൽ, ഭൂമിയെപോലെ ജീവൻ നിലനിർത്താൻ സാഹചര്യം ഉള്ള ഗ്രഹങ്ങളുടെ ശരാശരി എണ്ണം
f ജീവൻ നിലനിർത്താൻ സാഹചര്യമുള്ള ഗ്രഹങ്ങളിൽ ജീവൻ ഉടലെടുത്തതിന്റെ ശതമാനം
fi ജീവൻ നിലനിർത്താൻ സാഹചര്യമുള്ള ഗ്രഹങ്ങളിൽ ബൗദ്ധികമായി പരിണമിച്ച ജീവികളുള്ള ഗ്രഹങ്ങളുടെ ശതമാനം
fc ജീവൻ നിലനിർത്താൻ സാഹചര്യം ഉള്ള ഗ്രഹങ്ങളിൽ ബൗദ്ധികമായി പരിണമിക്കുകയും മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താൻ ആവശ്യമായ സാങ്കേതികവളർച്ച കൈവരിക്കുകയും ചെയ്ത ജീവികളുള്ള ഗ്രഹങ്ങളുടെ എണ്ണം
L മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താൻ ആവശ്യമായ സാങ്കേതികവളർച്ച കൈവരിക്കുകയും ആ ആശയം വിനിമയം നിലനിൽക്കുകയും ചെയ്യുന്ന പരമാവധി ദൈർഘ്യം(വർഷത്തിൽ)[2]

വിമർശനം[തിരുത്തുക]

ഡ്രേക്ക് സമവാക്യത്തിലെ ഗണങ്ങൾക്ക് വിവിധതരത്തിലുള്ള മൂല്യങ്ങൾ ഉപയോഗിച്ച് പല ഉത്തരങ്ങളിൽ എത്താം. അതിനാൽ തന്നെ ഈ സമവാക്യത്തിനു് ശാസ്ത്രീയത ഇല്ലെന്നും ഡ്രേക്ക് സമവാക്യവും അതിനെ ചുറ്റിപറ്റിയുള്ള പഠനങ്ങളും കപടശാസ്ത്രമാണെന്നും വാദിക്കുന്നവരുണ്ട്. ഒരു ഗാലക്സിയിൽ ഒരു നക്ഷത്രയൂഥത്തിനു മാത്രമേ ഭൂമിയെപ്പോലെയുള്ള ഗ്രഹം ഉളവാകാനുള്ള സാഹചര്യം കൈവരിക്കാൻ പറ്റൂ എന്നും, ആകാശഗംഗ ഗാലക്സിയിൽ അതു നമ്മളായതു കൊണ്ട് ഇനി നമ്മുടെ ഗാലക്സിയിൽ അന്യഗ്രഹജീവികളെ തെരയുന്നതിൽ കാര്യമില്ല എന്നും വാദിക്കുന്ന ചില ശാസ്ത്രജ്ഞന്മാർ ഉണ്ട്.

അവലംബം[തിരുത്തുക]

  1. "Drakes equation: The Drake Equation". bbc.com. ശേഖരിച്ചത് 31 January 2013. 
  2. "PBS NOVA: Origins - The Drake Equation". Pbs.org. ശേഖരിച്ചത് 7 March 2010. 
"https://ml.wikipedia.org/w/index.php?title=ഡ്രേക്ക്_സമവാക്യം&oldid=1714347" എന്ന താളിൽനിന്നു ശേഖരിച്ചത്