ഡോറിയ ഷാഫിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോറിയ ഷാഫിക്
درية شفيق
ജനനം14 ഡിസംബർ 1908
മരണം20 സെപ്റ്റംബർ 1975(1975-09-20) (പ്രായം 66)
Cairo, Egypt
ദേശീയതഈജിപ്ഷ്യൻ
തൊഴിൽരചയിതാവ്, ഫെമിനിസ്റ്റ്, വിപ്ലവകാരി

ഡോറിയ ഷാഫിക് (അറബിക്: درية شفيق; 14 ഡിസംബർ 1908 - 20 സെപ്റ്റംബർ 1975) ഒരു ഈജിപ്ഷ്യൻ ഫെമിനിസ്റ്റും കവയിത്രിയും എഡിറ്ററും 1940-കളുടെ മധ്യത്തിൽ ഈജിപ്തിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിലൊരാളുമായിരുന്നു.[1] അവളുടെ പ്രയത്നത്തിന്റെ നേരിട്ടുള്ള ഫലമെന്ന നിലയിൽ, ഈജിപ്ഷ്യൻ ഭരണഘടന പ്രകാരം ഈജിപ്ഷ്യൻ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

1908 ഡിസംബർ 14 ന് ഈജിപ്തിലെ ടാൻറയിൽ അഹമ്മദ് ചാഫിക്ക്, രതിബ നാസിഫ് ദമ്പതികളുടെ മകളായി ഡോറിയ ഷാഫിക്ക് ജനിച്ചു..[2][3]:3 16 വയസ്സുവരെ ടാൻറയിലെ ഒരു ഫ്രഞ്ച് മിഷൻ പ്രൈമറി സ്കൂളിലും പെൺകുട്ടികൾക്കുള്ള ടാൻറ സെക്കൻഡറി സ്കൂളിലും അവർ വിദ്യാഭ്യാസം ചെയ്തു. പിന്നീട് കെയ്‌റോയിൽ ബക്കലോറിയ എന്നറിയപ്പെടുന്ന 2 വർഷത്തെ സെക്കൻഡറി വിദ്യാഭ്യാസം നിർവ്വഹിച്ചു. 18-ാം വയസ്സിൽ സെക്കൻഡറി സ്കൂളിൽ നിന്ന് ബാക്കലോറിയ ബിരുദം നേടിയ ആദ്യത്തെ ഈജിപ്ഷ്യൻ പെൺകുട്ടികളിൽ ഒരാളായി അവർ മാറി. പാരീസിലെ സോർബോൺ സർവകലാശാലയിൽ ഉപരിപഠനത്തിന് ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം അവൾക്ക് സ്കോളർഷിപ്പ് നൽകി. സോർബോണിൽ അവർ ഫിലോസഫിയിൽ പിഎച്ച്ഡി പഠനം നടത്തി.[4]

അവലംബം[തിരുത്തുക]

  1. Judith E. Tucker (2008). "Shafiq, Durriya (1908-1975)". In Bonnie G. Smith (ed.). The Oxford Encyclopedia of Women in World History. Volume 4: Seton-Zia. Oxford University Press. pp. 27–8. ISBN 978-0-19-514890-9.
  2. "Overlooked No More: Doria Shafik, Who Led Egypt's Women's Liberation Movement". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 22 August 2018. ISSN 0362-4331. Retrieved 19 December 2020.
  3. Cynthia Nelson (1996). Doria Shafik, Egyptian feminist: a woman apart. Gainesville, Fla.: University Press of Florida. ISBN 0-8130-1455-7. OCLC 34514021.
  4. Cynthia Nelson (Fall 1986). "The Voices of Doria Shafik: Feminist Consciousness in Egypt, 1940-1960". Feminist Issues. 6 (2): 15–31. doi:10.1007/BF02685640.
"https://ml.wikipedia.org/w/index.php?title=ഡോറിയ_ഷാഫിക്&oldid=3906522" എന്ന താളിൽനിന്ന് ശേഖരിച്ചത്