Jump to content

ഡോപ്പിംഗ് (അർദ്ധചാലകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അർദ്ധചാലകത്തിന്റെ ചാലകത വർദ്ധിപ്പിക്കത്തക്ക വിധത്തിൽ അതിന്റെ ക്രിസ്റ്റൽ ഘടനയിൽ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രക്രിയയെ ഡോപ്പിംഗ് എന്നു വിളിക്കുന്നു. ഡോപ്പിംഗ് രണ്ടു വിധത്തിൽ ചെയ്യാവുന്നതാണ് : അഞ്ച് സംയോജക ഇലക്ട്രോണുകളുള്ള ഒരു മൂലകം കൊണ്ട് ക്രിസ്റ്റലിനെ ഡോപ്പ് ചെയ്ത് എൻ-ടൈപ്പ് ക്രിസ്റ്റൽ ആക്കുന്നു. രണ്ടാമത്തെ രീതിയിൽ മൂന്ന് സംയോജക ഇലക്ടോണുകൾ ഉള്ള മൂലകം കൊണ്ട് ഡോപ്പ് ചെയ്ത് പി-ടൈപ്പ് ക്രിസ്റ്റൽ ആക്കി മാറ്റുന്നു.

ചരിത്രം

[തിരുത്തുക]

സ്പെറി ഗൈറോസ്കോപ്പ് കമ്പനിയിലെ ജോൺ റോബർട്ട് വുഡ്യാർഡാണ് ഡോപ്പിംഗ് പ്രക്രിയയുടെ ഉപജ്ഞാതാവ്. എന്നാൽ അദ്ദേഹത്തിനും മുൻപേ സെലെനിയം ഡിറ്റക്ടറുകളിൽ ഡോപ്പിംഗിന്റെ സാധ്യതകളെക്കുറിച്ച് പഠനങ്ങൾ നടന്നിരുന്നു. ബെൽ ലാബിലും മോർഗൻ സ്പാർക്സിലും സമാന കണ്ടുപിടിത്തങ്ങൾ നടത്തപ്പെട്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=ഡോപ്പിംഗ്_(അർദ്ധചാലകം)&oldid=3088802" എന്ന താളിൽനിന്ന് ശേഖരിച്ചത്