ഡൊമിനിക് സാവിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{{Infobox saint |name=ഡൊമിനിക് സാവിയോ |birth_date=(1842-04-02)ഏപ്രിൽ 2, 1842 |death_date=മാർച്ച് 9, 1857(1857-03-09) (പ്രായം 14) |feast_day=മേയ് 6 (formerly 9 March)[1] |venerated_in=റോമൻ കത്തോലിക്കാ സഭ |image=Z domingo savio.jpg |imagesize=150px |caption=ഒരു പ്രാർത്ഥനച്ചീട്ടിൽ ഡോമിനിക്ക് സാവിയോയുടെ ചിത്രം |birth_place= San Giovanni, a frazione of Riva presso Chieri, Piedmont, Italy[2] |death_place=Mondonio, a frazione of Castelnuovo d’Asti (today Castelnuovo Don Bosco), Piedmont, Italy[2] |titles=വിശ്വാസപ്രഘോഷകൻ |beatified_date=5 മാർച്ച് 1950 |beatified_place= |beatified_by=പീയുസ് പന്ത്രണ്ടാമൻ മാർപ്പാപ്പ |canonized_date=12 ജൂൺ 1954 |canonized_place= |canonized_by=[[പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ] |patronage=choirboys, falsely accused people, juvenile delinquents, Pueri Cantores[3] |major_shrine=The Basilica of Mary Help of Christians in Turin (his tomb)[4] }}

ഹ്രസ്വമായ ജീവിതത്തിനു ശേഷം കൗമാരപ്രായത്തിൽ മരിച്ച്, കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയാണ് ഡൊമിനിക് സാവിയോ (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857).[5][6] വിശുദ്ധ ജോൺ ബോസ്കോയുടെ ശിഷ്യനായിരുന്ന സാവിയോ, 14-ആം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ, പുരോഹിതപദവിക്കായി പഠിക്കുകയായിരുന്നു.[7]

സാവിയോയെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്ന ഗുരു ജോൺ ബോസ്കോ, ശിഷ്യന്റെ ഒരു ജീവചരിത്രം "ഡോമിനിക് സാവിയോയുടെ ജീവിതം" എന്ന പേരിൽ എഴുതി. ഈ കൃതിയും സാവിയോയുടെ ജീവിതത്തിന്റെ മറ്റു വിവരണങ്ങളും വിശുദ്ധപദവിയുടെ തീരുമാനത്തിൽ നിർണ്ണായകമായി. മരണസമയത്തെ പ്രായമായ 14 വയസ്സ്, കാനോനീകരണത്തിന് സാവിയോയെ അനർഹനാക്കുന്നതായി പലരും കരുതിയെങ്കിലും, അതിഹ്രസ്വമായ സാധാരണജീവിതത്തിൽ പ്രകടിപ്പിച്ച പുണ്യധീരത (heroic virtue) ആ അസാധാരണ ബഹുമതിക്ക് മതിയാകുന്നതായി ഒടുവിൽ വിലയിരുത്തപ്പെട്ടു.[8] 11-ആം വയസ്സിൽ മരിച്ച മരിയ ഗൊരെത്തിയും 15 വയസ്സിൽ മരിച്ച ലയോൺസിലെ പൊന്റിക്കസും ഉൾപ്പെടെ കൗമാരപ്രായത്തോളം മാത്രം ജീവിച്ച വിശുദ്ധർ വേറേയും ഉണ്ടെങ്കിലും,[9] അവർക്കിടയിൽ, രക്തസാക്ഷിത്ത്വത്തിലൂടെയല്ലാതെ, സാധാരണജീവിതത്തിൽ കൈവരിച്ച പുണ്യപൂർണ്ണതയുടെ അടിസ്ഥാനത്തിൽ വിശുദ്ധപദവിയിലെത്തിയത് ഡോമിനിക് സാവിയോ മാത്രമാണ്. 1954 നവംബർ 24-ന് പീയൂസ് 12-ആം മാർപ്പാപ്പയാണ് സാവിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.[10][11]

അവലംബം[തിരുത്തുക]

 1. Dailycatholic.org: Friday-Saturday-Sunday- March 8–10, 2002; volume 13, no. 45; Retrieved on November 24, 2006.
 2. 2.0 2.1 Santiebeati.it: Domenico Savio; Retrieved on 24 November 2006.
 3. Saintpatrickdc.org: Saints of the Day at the website of the Saint Patrick Catholic Church, Washington, D.C.; Retrieved on 24 November 2006.
 4. Boychoirs.org: Saint Dominic Savio: Patron Saint of Choirboys: 1842 – 1857; Retrieved on 24 November 2006.
 5. Salesianvocation.com: Biography of St.Dominic Savio Archived 2004-10-20 at the Wayback Machine.; Retrieved on 24 November 2006.
 6. Santiebeati.it: San Domenico Savio Adolescente; Retrieved on 24 November 2006.
 7. Bosconet.aust.com: Memoirs of the Oratory of Saint Francis de Sales by St. John Bosco (footnote 19, Chapter 6) Archived 2006-05-09 at the Wayback Machine.; Retrieved on 24 November 2006.
 8. Stthomasirondequoit.com: Saints Alive: St. Dominic Savio Archived 2006-11-18 at the Wayback Machine.; Retrieved on November 24, 2006
 9. Earlychristianwritings.com: Letter from Vienna and Lyons; Retrieved on November 24, 2006
 10. Catholic-forum.org: Dominic Savio; Retrieved on 24 November 2006.
 11. Donbosco-torino.it: Main Altars in the Church; Retrieved on November 24, 2006
"https://ml.wikipedia.org/w/index.php?title=ഡൊമിനിക്_സാവിയോ&oldid=3912913" എന്ന താളിൽനിന്ന് ശേഖരിച്ചത്