ഡൊമിംഗോ പയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാറാം ശതകത്തിൽ, കൃഷ്ണദേവരായരുടെ വാഴ്ചക്കാലത്ത് വിജയനഗരം സന്ദർശിച്ച പോർത്തുഗീസു യാത്രികനാണ് ഡൊമിംഗോ പയസ്. തലസ്ഥാനനഗരിയുടെ പ്രൗഢിയെപ്പറ്റി പയസ് തന്റെ യാത്രക്കുറിപ്പുകളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.[1]

വിജയനഗരത്തെപ്പറ്റി[തിരുത്തുക]

ഡൊമിംഗോ പയസ്സിന്റെ യാത്രക്കുറിപ്പിന്റെ പേര് വിജയനഗരത്തിൽ താൻ കണ്ട കാഴ്ചകളും കണ്ടറിഞ്ഞ വിവരങ്ങളും എന്നാണ്. നൃസിംഗ സാമ്രാജ്യമെന്നാണ് പയസ് കറിപ്പിടുന്നത്. അംകോള, മിർഗോ,ഹോനോർ,ബറ്റെക്കല്ലാ, മാംഗലൂർ എന്നീ തുറമുഖപട്ടണങ്ങളെപ്പറ്റിയും സാമ്രാജ്യത്തിന്റെ ഭൂപ്രകൃതിയെപ്പറ്റിയും പറയുന്നു. മണ്ണ്വിന്റെ വളക്കുറ്, കന്നുകാലികൾ, ഇതിനെപ്പറ്റിയൊക്കെ പയസ് പ്രസ്താവിക്കുന്നു. കോട്ടമതിലുകളുളള ദാർചാ എന്ന പട്ടണത്തെപ്പറ്റിയും അതിനകത്തെ അതി മനോഹരമായ ക്ഷേത്രത്തെപ്പറ്റിയും വിവരണങ്ങളുണ്ട്. ഇത് ധാർവാർ ആയിരിക്കാമെന്ന് സെവെൽ[1] അനുമാനിക്കുന്നു. തലസ്ഥാനനഗരിയായ ബിസ്നഗരയുടെ കന്മതിലുകൾ, കോട്ടവാതിലുകൾ എന്നിവയെപ്പറ്റി എഴുതിയശേഷം, ജീവിതരീതികൾ, ആരാധന സമ്പ്രദായങ്ങൾ, ഭക്ഷണ സമ്പ്രദായങ്ങൾ, ആചാരരീതികൾ എന്നിവയെപ്പറ്റിയും കുറിപ്പുകളിലുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 വിജയനഗരത്തെപ്പറ്റി-ഡൊമിംഗോ പയസ് (A forgotten Empire-Sewell)
"https://ml.wikipedia.org/w/index.php?title=ഡൊമിംഗോ_പയസ്&oldid=2342852" എന്ന താളിൽനിന്ന് ശേഖരിച്ചത്