ഡൈമെട്രോഡോൺ
ഡൈമെട്രോഡോൺ | |
---|---|
ഡൈമെട്രോഡോണിന്റെ അസ്ഥികൂടം, അമേരിക്കയിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Dimetrodon Cope, 1878
|
Species | |
| |
Synonyms | |
Bathyglyptus Case, 1911 |
പെലിക്കോസോറിയ ജന്തുഗോത്രത്തിലെ സ്പിനാകോഡോന്റിഡെ കുടുംബത്തിൽപ്പെടുന്ന അസ്തമിത ഇനമാണ് ഡൈമെട്രോഡോൺ. ഇതിന്റെ ശാസ്ത്രീയനാമം ഡൈമെട്രോഡോൺ ലൂമിസി എന്നാണ്. ബത്തിഗ്ലിപ്ടസ് എംബോലോഫോറസ് എന്ന പേരിലും ഇത് അറിയപ്പെ ടുന്നു. ഇവ മൂന്ന് മീറ്ററോളം നീളമുള്ള ജീവികളായിരുന്നു. വടക്കേ അമേരിക്കയിൽ പെർമിയൻ കാലഘട്ടത്തിന്റെ ആദ്യപകുതിയിലായിരുന്നു ഇവ ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഈ കാലഘട്ടത്തിലെ മാംസഭോജികളിൽ പ്രധാനമായിരുന്നു ഡൈമെട്രോഡോണുകൾ. ഇവയിൽനിന്നാകാം ആധുനിക തെറാപ്സിഡുകൾ വ്യുത്പന്നമായതെന്ന് ജന്തുശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു.
ശരീരഘടന
[തിരുത്തുക]ഡൈമെട്രോഡോണുകളുടെ ശരീരം മെലിഞ്ഞതും സാധാരണ ഉരഗങ്ങളെപ്പോലെ ഇഴയുന്നതിനു യോജിച്ച ശരീരഘടനയോടുകൂടിയതുമായിരുന്നു. കൈകാലുകൾ കനം കുറഞ്ഞവയായിരുന്നു. തല വീതി കുറഞ്ഞതും മോന്ത നീളം കൂടിയതുമായിരുന്നു. തെറാപ്സിഡുകളിൽ കാണപ്പെടുന്നതുപോലെ തലയോട്ടിയുടെ അരികുകൾ താടിയെല്ലുമായി കൂടിച്ചേരുന്ന ഭാഗം വരെ താഴേക്കു വളഞ്ഞാണിരിക്കുന്നത്.
ഇഡാഫോസോറുകളെപ്പോലെ ഡൈമെട്രോഡോണുകൾക്കും ശരീരത്തിന്റെ ഉപരിഭാഗത്ത് മുഴകൾപോലെയുള്ള 'തുഴ'കൾ ഉണ്ടായിരുന്നു. കശേരുകപൃഷ്ഠകണ്ടകത്തിന്റെ വളർച്ചമൂലമാണ് ഇത്തരം തുഴകൾ രൂപപ്പെടുന്നത്. ഇഡാഫോസോറുകളുടെ 'തുഴ'കളിൽ ക്രോസ് ബാറുകളും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഡൈമെട്രോഡോണുകളിൽ ക്രോസ്ബാറുകൾ കാണപ്പെട്ടിരുന്നില്ല. പലപ്പോഴും തുഴയുടെ വലിപ്പം ജീവിയുടെ വലിപ്പത്തിന് ആനുപാതികമായിട്ടായിരുന്നില്ല. വലിപ്പം കൂടിയ ജീവികൾക്ക് താരതമ്യേന വലിപ്പം കുറഞ്ഞ തുഴകളായിരുന്നു ഉണ്ടായിരുന്നത്. പെലിക്കോസോറിന്റെ സസ്തനി മുൻഗാമികളിൽ കാണപ്പെട്ടിരുന്ന താപം ആഗിരണം ചെയ്യാനും പ്രസരിപ്പിക്കാനും, താപനില നിയന്ത്രിക്കാനുമുള്ള വിശേഷാവയവങ്ങളുടെ പ്രാരംഭകാലരൂപമായി ഡൈമെട്രോഡോണുകളുടെ തുഴകളെ കണക്കാക്കാവുന്നതാണ്.[1]
തലയോട്ടി
[തിരുത്തുക]ഭക്ഷണരീതി
[തിരുത്തുക]അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഡൈമെട്രോഡോണുകൾ സാവധാനത്തിൽ സഞ്ചരിക്കുന്ന ചെറിയ ഇനം ജീവികളെ ഇരയാക്കിയിരുന്നു. മാംസഭോജനത്തിന് അനുയോജ്യമായ ദന്ത വിന്യാസമാണ് ഡൈമെട്രോഡോണുകൾക്കുണ്ടായിരുന്നത്. പല്ലുകൾ കൂർത്തതും മൂർച്ചയുള്ളതുമായിരുന്നു. മേൽത്താടിയിലെ നീണ്ട പല്ലുകൾ ചവയ്ക്കുന്നതിനും ഇര രക്ഷപ്പെടാതെ സൂക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തിയിരുന്നു. ഈ പല്ലുകൾ തെറാപ് സിഡുകളുടേയും സസ്തനികളുടേയും ഉളിപ്പല്ലുകളോടു സാദൃശ്യമുള്ളവയായിരുന്നു. മേൽത്താടിയിൽ ഉയർന്നയിനങ്ങളിൽ കാണപ്പെടുന്ന കോമ്പല്ലുകൾക്കു സദൃശമായ ഒരു ജോടി വലിപ്പം കൂടിയ പല്ലുകൾ കാണപ്പെട്ടിരുന്നു. ഉളിപ്പല്ലുകൾ, കോമ്പല്ലുകൾ, ചർവണകങ്ങൾ എന്നീ മൂന്നു തരത്തിലുള്ള പല്ലുകളും ഡൈമെട്രോഡോണുകൾക്കുണ്ടായിരുന്നു.
ചിത്ര സഞ്ചയം
[തിരുത്തുക]-
D. gigashomogenes
-
D. grandis
-
D. loomisi
-
D. milleri
-
D. natalis
-
D. limbatus
അവലംബം
[തിരുത്തുക]- ↑ doi:10.1038/242203a0
This citation will be automatically completed in the next few minutes. You can jump the queue or expand by hand
Bramwell, C. D.; Fellgett, P. B. (1973). "Thermal Regulation in Sail Lizards". Nature 242: 203. doi:10.1038/242203a0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൈമെട്രോഡോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |