ഡേവിസ് കപ്പ്
ദൃശ്യരൂപം
| ഡേവിസ് കപ്പ് | |
|---|---|
| ഡേവിസ് കപ്പ് | |
| Sport | Tennis |
| Founded | [[1900 in sports|1900]] |
| No. of teams | 16 (World Group) 130 (2013 total) |
| Most recent champion(s) | |
| Most championship(s) | |
| Official website | daviscup.com |

പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ് ആണ് ഡേവിസ് കപ്പ് എന്നറിയപ്പെടുന്നത്. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ നടത്തുന്നത് ഇതിൽ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ തമ്മിൽ വർഷം തോറും മത്സരിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ വാർഷിക ടീം സ്പോർട്‌സ് മത്സരമായി മാറിയിരിക്കുന്നു.[1] സംഘാടകർ ഇതിനെ "ടെന്നീസ് ലോക കപ്പ്" എന്നും വിജയികളെ ലോക ചാമ്പ്യന്മാർ എന്നും വിളിക്കുന്നു.[2] പരാജയപ്പട്ടവർ പുറത്താകുന്ന തരത്തിലുള്ള കനോക്ക് ഔട്ട് ഫോർമാറ്റിലാണ് രാജ്യങ്ങൾ തമ്മിൽ ഈ അന്താരാഷ്ട്ര കപ്പിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്.1900 ൽ ബ്രിട്ടണും അമേരിക്കയും തമ്മിലാണ് ഈ മത്സരം തുടങ്ങിയത്. 2015 വരെയുള്ള കണക്ക് പ്രകാരം 125 രാജ്യങ്ങൾ ഡേവിസ് കപ്പ് മത്സരത്തിൽ പങ്കെടുത്തു. 2023 ആയപ്പോഴേക്കും 155 രാജ്യങ്ങൾ മത്സരത്തിൽ പങ്കെടുത്തു.[3]
അവലംബം
[തിരുത്തുക]- ↑ "Davis Cup History". ITF. Archived from the original on 2024-11-24. Retrieved 4 February 2024.
- ↑ "Andy Murray wins Davis Cup for Great Britain". BBC Sport. 23 November 2015. Archived from the original on 28 November 2018. Retrieved 13 February 2018.
- ↑ "Davis Cup Format". daviscup.com. Archived from the original on 5 January 2016. Retrieved 20 January 2016.
In 2023, 155 nations entered Davis Cup by Rakuten