ഡെസ്ക്ടോപ്പ് പബ്ലിഷിങ്
കംപ്യൂട്ടർ, ലേസർ പ്രിന്റർ, വിവിധതരം സോഫ്റ്റ്‌വേർ എന്നിവയുടെ സഹായത്തോടെ പേജുകൾ തയ്യാറാക്കി അച്ചടിക്കുന്ന രീതിയാണ് ഡെസ്ക് ടോപ്പ് പബ്ലിഷിംങ് ഇത് ഡിറ്റിപി(DTP) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. 1970-കളിൽതന്നെ കംപ്യൂട്ടറുകൾ മുഖേന അച്ചടിക്കുന്ന സമ്പ്രദായം നിലവിൽ വന്നുവെങ്കിലും; ഈ രീതിയിൽ കൂടിയ ചെലവിൽ തയ്യാറാക്കപ്പെടുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ തുലോം പരിമിതമായിരുന്നു. 1980-കളുടെ മധ്യത്തോടെ ആപ്പിൾ കംപ്യൂട്ടർ നിർമാതാക്കൾ വിപണിയിലെത്തിച്ച ആപ്പിൾ മകിൻടോഷ് പിസി, ലേസർറൈറ്റർ പ്രിന്റർ എന്നിവയും അഡോബ് സിസ്റ്റംസ് തയ്യാറാക്കിയ പോസ്റ്റ് സ്ക്രിപ്റ്റ് പ്രോഗ്രാമിങ് ഭാഷയുമാണ് ഡിറ്റിപി യുടെ സാങ്കേതിക വികസനത്തിനു വഴിയൊരുക്കിയത്. കുറഞ്ഞ മുതൽമുടക്കിൽ സ്വന്തമാക്കാവുന്ന ഇവ ഉപയോഗിച്ച് സാങ്കേതിക പരിജ്ഞാനം നേടിയിട്ടില്ലാത്തവർക്കുപോലും[അവലംബം ആവശ്യമാണ്] ആവശ്യമുള്ള 'മാറ്ററുകൾ' മനോഹരമായി അച്ചടിച്ചെടുക്കുവാനാകുന്ന സൗകര്യം ഇതു മൂലമുളവായി.
ഡിറ്റിപിയുടെ ആവിർഭാവത്തിനു മുമ്പ് ഒരു പുസ്തകം പരമ്പ രാഗത ശൈലിയിൽ അച്ചടിച്ചിറക്കുന്ന പ്രക്രിയ ഗ്രാഫിക് ഡിസൈനർ, കോപ്പിറൈറ്റർ, ടൈപ്പിസ്റ്റ്, പേയ്സ്റ്റ്അപ്പ് ആർട്ടിസ്റ്റ്, ടൈപ്പ് സെറ്റർ, റിപ്രോഗ്രാഫിക് ടെക്നീഷ്യൻ, പ്രിന്റർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയവരുടെ കൂട്ടായ യത്നവും തന്മൂലമുള്ള കാലതാമസവും ഉൾക്കൊണ്ടിരുന്നു. ഇതിന്റെ ഒരു ബ്ളോക് ആരേഖം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. എന്നാൽ ഡിറ്റിപി രീതിയിൽ, അച്ചടിയിലെ വിവിധ ധർമങ്ങൾ, ഒരു ഗ്രാഫിക്സ് അധിഷ്ഠിത കംപ്യൂട്ടറുപയോഗിച്ച് ഒരു വ്യക്തിക്കോ ഒരു കൂട്ടം വിദഗ്ദ്ധർക്കോ ഒരേ സ്ഥാനത്തുവച്ചുതന്നെ പൂർത്തിയാക്കാം എന്ന സ്ഥിതിയുണ്ടായി. ഇതോടൊപ്പം ഗണ്യമായ സമയലാഭവും കൈവന്നു.
ഒരു ഡിറ്റിപി സിസ്റ്റത്തിൽ മൂന്ന് അവശ്യഘടകങ്ങൾ ഉണ്ടായിരിക്കും:
1.ഡോക്യുമെന്റ് രൂപകല്പന, എഡിറ്റിങ് എന്നിവയ്ക്കു പ്രയോജനപ്പെടുത്താവുന്ന ഒരു WYSIWYG (What you see is what you get) ഇന്ററാക്റ്റീവ് സോഫ് റ്റ് വെയെർ.
2.ചിത്രങ്ങൾ, പട്ടികകൾ, വെവ്വേറെയിനം ടൈപ്പ് ഫോൺടു കൾ എന്നിവയുടെ അച്ചടി സുഗമമാക്കുന്ന ഇനം പ്രിന്റർ.
3.ഗ്രാഫിക്സ് സ്ക്രീൻ, പോയിന്റിങ് ഉപകരണം എന്നിവയുള്ള ഒരു പിസി; ഈ ഉപകരണം വർക്ക് സ്റ്റേഷൻ ആയി വർത്തിക്കുന്നു.
ഇന്ററാക്റ്റീവ് സോഫ്റ്റ്‌വേർ
[തിരുത്തുക]WYSIWYG സോഫ് റ്റ് വെയറിന്റെ സവിശേഷത മൂലം ഡോക്കുമെന്റിന്റെ അച്ചടിച്ചു കിട്ടുന്ന രൂപം ഡോക്കുമെന്റ് തയ്യാറാവുന്ന അവസരത്തിൽത്തന്നെ ഉപയോക്താവിന് കാണാനാവുന്നു. കീബോർഡ്, പോയിന്റിങ് ഉപകരണം എന്നിവ ഉപയോഗിച്ച് പേജ് ലേഔട്ട്, ഡിസൈൻ, എഡിറ്റിങ് മുതലായവ ചെയ്യുമ്പോൾ ഉപയോക്താവിന് ആവശ്യവും അനുയോജ്യവുമായി തോന്നുന്ന തിരുത്തലുകളും ക്രമീകരണങ്ങളും സ്വയം ചെയ്യാൻ സൗകര്യം ലഭിക്കുന്നു. പ്രിന്റർ ഉപയോഗിച്ച് കോപ്പിയെടുത്ത് പരിശോധിക്കാനും സാധിക്കുന്നു.
ഡിറ്റിപി പ്രോഗ്രാമുകളെ പൊതുവേ നാലായി തരംതിരിക്കാം:
- പേജ് ലേഔട്ട് പ്രോഗ്രാമുകൾ
- ചിത്രണ പ്രോഗ്രാമുകൾ
- ബിറ്റ്മാപ്പ് പ്രോഗ്രാമുകൾ
- ഹൈബ്രിഡ് (സമ്മിശ്ര) ഇനങ്ങൾ
പേജ് ലേഔട്ട് പ്രോഗ്രാമുകൾ
[തിരുത്തുക]വേഡ്പ്രോസസിങ്, ടൈപ്പ് കോംപൊസിഷൻ/ലേഔട്ട്, ഫൊട്ടോഗ്രാഫുകളും ഇതര ചിത്രങ്ങളും സംഗ്രഥിച്ച് ഡോക്കുമെന്റിൽ ഉൾപ്പെടുത്തൽ, പേജുകളുടെ അച്ചടി എന്നിവയ്ക്കെല്ലാമുള്ള സൌകര്യങ്ങൾ പേജ് ലേഔട്ട് പ്രോഗ്രാമുകളാണ് നല്കുന്നത്. ക്വാർക്എക്സ്പ്രസ്, അഡോബ് ഇൻ ഡിസൈൻ, അഡോബ് പേജ്മേക്കർ, അഡോബ് ഫ്രെയിംമേക്കർ മുതലായവ ഇത്തരത്തിലുള്ള സോഫ്റ്റ്വെയറുകളാണ്. പേയ്സ്റ്റ്ബോർഡ് മാതൃകയിലാണ് ഇവയുടെ പ്രവർത്തനം. പരമ്പരാഗത രീതിയിൽ, പേയ്സ്റ്റ്അപ്പ് ചിത്രകാരന്മാർ ഉപയോഗിച്ചിരുന്ന വെള്ള ബോർഡുകളെ സൂചിപ്പിക്കുന്നവയാണ് ഡോക്കുമെന്റ് പേജുകളിൽ ദീർഘചതുരാകൃതിയിലുള്ള ഫ്രെയിം; ഇതിനെ വർക്കിങ് ഏരിയ എന്നും പറയാറുണ്ട്. സ്ക്രീനിലെ പേയ്സ്റ്റ്ബോർഡിനുള്ളിലെ പേജുകളിൽ ടെക്സ്റ്റ്, ഗ്രാഫിക്സ് മുതലായവ യഥാവിധി ക്രമീകരിച്ചതിനുശേഷം അനുയോജ്യമായ നിറവും രൂപവും നല്കുന്നു.
ഇത്തരം പ്രോഗ്രാമുകളിൽ അഡോബ് പോസ്റ്റ്സ്ക്രിപ്റ്റ് പോലുള്ള പ്രത്യേക പേജ് വിവരണ ഭാഷ (PDL-പേജ് ഡിസ്ക്രി പ്ഷൻ ലാങ്ഗ്വേജ്) ഉപയോഗിച്ച് ഗണിത രീതിയിലാണ് പേജിന്റെ ലേഔട്ട് പൂർത്തിയാക്കുന്നത്. ഈ ഭാഷകളിൽ തയ്യാറാക്കപ്പെടുന്ന ഡോക്കുമെന്റുകളിൽ പേജ് ലേഔട്ടിന്റെ പ്രതിബിംബം കാണുകയില്ല. മറിച്ച്, പേജ് തയ്യാറാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ടെക്സ്റ്റ് ഫയൽ ആണ് ഉണ്ടായിരിക്കുക. പേജിലെ ഓരോ സൂക്ഷ്മ ബിന്ദുവിനേയും കൈകാര്യം ചെയ്യാൻ കഴിയുന്നതിനാൽ പിഡിഎൽ ഉപയോഗിച്ച് പേജിലെ ഏതു ഭാഗത്തിനും എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താനാകും. ഒരു ബിന്ദുവിലോ ഘടകത്തിലോ വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവയെ സ്വാധീനിക്കുന്നില്ല എന്നതും ഈ സംവിധാനത്തിന്റെ സവിശേഷതയാണ്.
ചിത്രണ പ്രോഗ്രാമുകൾ
[തിരുത്തുക]ചിത്രം വരയ്ക്കൽ (പെയിന്റ്), ഗ്രാഫിക്സ് സൃഷ്ടി എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. അഡോബ് ഇല്ലസ്ട്രേറ്റർ, മാക്രോമീഡിയ ഫ്രീഹാൻഡ്, കോറൽ ഡ്രാ തുടങ്ങിയവ ഈയിനത്തിൽപ്പെടുന്നു. പേജ് ലേഔട്ട് ഡോക്കു മെന്റിൽ ചിത്രണ പ്രോഗ്രാം അതിന്റെ നിർഗമത്തെ യഥാസ്ഥാനത്ത് അതേപടി പതിപ്പിക്കുന്നു. ചിത്രണ ഡോക്കുമെന്റിലെ ഉള്ളടക്ക ത്തിന് പേജ് ലേഔട്ടിന്റെ രൂപമാണെങ്കിൽ അതിനെ എഡിറ്റു ചെയ്ത് നിർഗമം ചിട്ടപ്പെടുത്തുന്നത് ചിത്രണ പ്രോഗ്രാമിൽ വച്ചു തന്നെയാണ്.
ചിത്രത്തിലെ ഓരോ സൂക്ഷ്മബിന്ദുവിനേയും ഒരു പോസ്റ്റ് സ്ക്രിപ്റ്റ് ഘടകമായി രൂപപ്പെടുത്തി പേജിൽ ഇവ ചേർക്കേണ്ട സ്ഥാനങ്ങൾ ഏതാണെന്ന് ഗണിത രീതിയിൽ നിർവചിക്കുന്നു. ഡ്രോ/വെക്റ്റർ/ഓബ്ജക്റ്റ്-ഓറിയന്റഡ് ഇമേജ്, മാനങ്ങൾ (dimensions), ദിശ (direction), ലൈൻ വിഡ്ത് (സ്ട്രോക്), ഫിൽ കളർ, ഫിൽ പാറ്റേൺ എന്നീ സ്വഭാവഗുണങ്ങളുള്ള ഈ ഘടകങ്ങളെ ചിത്രണ ഡോക്കുമെന്റിലെ പേജിൽ ഒരു ദീർഘചതുര ഫ്രെയിം ഉണ്ടാക്കി അതിനുള്ളിൽ അനുയോജ്യ രീതിയിൽ ക്രമീകരിക്കുന്നു. ഇങ്ങനെ ടെക്സ്റ്റ്, ബിറ്റ്മാപ്പ് ഇമേജ്, മറ്റു പ്രോഗ്രാമുകളിൽ നിന്നു ലഭിക്കുന്ന ഇംപോർട്ടഡ് ഇമേജ് തുടങ്ങിയവയെ ഡ്രോ ഡോക്കുമെന്റിൽ ഉൾപ്പെടുത്തുന്നു. ആവശ്യമെങ്കിൽ ഡോക്കുമെന്റിനെ പരിപൂർണമായി 'റാസ്റ്ററൈസു' ചെയ്ത് ബിറ്റ്മാപ്പ് ഇമേജായി പരിവർത്തനം ചെയ്യാനും സാധിക്കും. ഇത്തരം ബിറ്റ്മാപ്പ് ഇമേജുകളെ മറ്റ് ഇമേജ് എഡിറ്റിങ് പ്രോഗ്രാമുകളുപയോഗിച്ച് വീണ്ടും മെച്ചപ്പെടുത്താനുമാകും.
സങ്കീർണമായ മോഡലിങ് രീതികൾക്കു സൗകര്യമുള്ള ചിത്രണ പ്രോഗ്രാമുകളുടെ പ്രധാന ഗുണമേന്മയാണ് അവയിലെ ചിത്രണ ഘടകങ്ങളുടെ വിയോജന സ്വതന്ത്ര ഘടന (resolution free structure). ഇത് പ്രസ്തുത ഓബ് ജക് റ്റുകൾക്ക് അവയെ പ്രദർശിപ്പിക്കുന്ന ഉപകരണത്തിലെ വിയോജനത്തിനു തുല്യമായ വിയോജനം സ്വീകരിക്കാൻ പ്രാപ്തി നല്കുന്നു. അതിനാൽ എത്ര വലു പ്പത്തിൽ ക്രമീകരിച്ചാലും പ്രതിബിംബത്തിന്റെ അപേക്ഷിക സ്പഷ്ടത (sharpness) നിലനിറുത്താൻ ഓബ് ജക്റ്റുകൾക്കു കഴിവുണ്ടായിരിക്കും.
ബിറ്റ്മാപ്പ് പ്രോഗ്രാമുകൾ
[തിരുത്തുക]പെയിന്റ് പ്രോഗ്രാമുകൾ (ഫ്രാക്റ്റൽ ഡിസൈൻകാരുടെ പെയിന്റർ, ഡെനേബാക്കാരുടെ കാൻവാസ്), ഇമേജ് എഡിറ്റിങ് പ്രോഗ്രാമുകൾ (അഡോബ് ഫൊട്ടോഷോപ്പ്, ജാസ് പെയിന്റ് ഷോപ്പ്, പ്രൊ, ഡെനേബാക്കുകാരുടെ കാൻവാസ്) എന്നിങ്ങനെ രണ്ടു രീതിയിൽ ബിറ്റ്മാപ്പ് പ്രോഗ്രാമുകൾ ലഭിക്കുന്നു.
ചിത്രം വരയ്ക്കാനും അനുബന്ധ ക്രിയകൾ ചെയ്യാനും പെയിന്റ് പ്രോഗ്രാം ഉപയോഗിക്കാവുന്നതാണ്. സ്കാനിങ്, റീടച്ചിങ്, വലിപ്പം കൂട്ടൽ, മുതലായവയ്ക്കുള്ളതാണ് ഇമേജ് എഡിറ്റിങ് പ്രോഗ്രാമുകൾ. മറ്റു ഘടകങ്ങളുമായി പൊരുത്തപ്പെട്ടു പോക ത്തക്ക രീതിയിലാണ് ഇവയെ പേജ് ലേഔട്ടിലും ഡ്രോ ഡോക്കു മെന്റുകളിലും ഉൾപ്പെടുത്തുന്നത്. ചിത്രത്തിൽ വ്യത്യസ്ത നിറമുള്ള ഓരോ ഭാഗത്തിനും വെവ്വേറെ പിക്ചർ എലിമെന്റ് (പിക്സൽ) ഉരുത്തിരിയുന്ന സംഗ്രഥിത ഘടനയാണ് ബിറ്റ്മാപ്പ് ഇമേജ്. ഒരു ഇഞ്ചിന് ഇത്ര പിക്സൽ (ppi) എന്ന തോതിലാണ് ബിറ്റ്മാപ്പ് ഇമേജുകളുടെ വിയോജനം നിർവചിക്കുന്നത്. പ്രതിബിംബത്തിന്റെ മോഡ് അഥവാ ബിറ്റ്-ഡെപ്ത്തിനെ അടിസ്ഥാനമാക്കി പ്രതി ബിംബത്തെ കറുപ്പും വെളുപ്പുമായോ, ബഹുവർണമായോ ചിട്ട പ്പെടുത്തുന്നു.
റിച്ച് മോഡലിങ്, സിമുലേറ്റഡ് പെയിന്റ് രീതികൾ (സ്റ്റൈലുകൾ), വർണ മിശ്രണം (colur blends), മൊൻടേജിങ് തുടങ്ങിയ വയ്ക്കെല്ലാം സൗകര്യമുള്ള ബിറ്റ്മാപ്പ് ഡോക്കുമെന്റുകളുടെ ഏക പോരായ്മ അവയിലെ ഇമേജുകൾക്കുള്ള വിയോജന പരിധിയാണ്. ഇതുമൂലം അവയെ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ് താൽ ഇമേജുകളുടെ തെളിച്ചത്തിന് കോട്ടം സംഭവിക്കുന്നു. അതി നാൽ വ്യത്യസ്ത സ്കെയിലുകളിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ ഡ്രോ പ്രോഗ്രാമുകൾ ഉപയോഗിച്ചുതന്നെ തയ്യാറാക്കേണ്ടതാണ്.
ഹൈബ്രിഡ് (സമ്മിശ്ര) ഇനങ്ങൾ
[തിരുത്തുക]മേൽ സൂചിപ്പിച്ച ഒന്നിലേറെ സൗകര്യങ്ങൾ ലഭ്യമാക്കുന്ന സോഫ് റ്റ് വെയർ പ്രോഗ്രാമുകളാണ് ഇവ.
പ്രിന്ററുകൾ
[തിരുത്തുക]300 റുശ (ഡോട്സ് പെർ ഇഞ്ച്) ഉള്ള ലേസർ റൈറ്റർ (ആപ്പിൾ കമ്പനി) ആണ് ആദ്യകാല ഡിറ്റിപി പ്രിന്റർ. ഇന്ന് 600-1,000 റുശ പരിധിയിൽപ്പെടുന്ന പ്രിന്ററുകൾ, ആയിരത്തിലേറെ dpi ലഭിക്കുന്ന ഇമേജ്സെറ്റർ എന്നിവ ഡിറ്റിപി രംഗത്ത് സാധാരണമാണ്. ലേസർ, ഇങ്ക്ജെറ്റ്, ഡൈ-സബ്ളിമേഷൻ, തെർമൽ വാക്സ് ട്രാൻസ്ഫർ തുടങ്ങിയ വ്യത്യസ്ത സാങ്കേതിക രീതികളിൽ പ്രവർത്തിപ്പിക്കാവുന്ന പ്രിന്റർ/ഇമേജ്സെറ്ററുകളിലൂടെ ഗ്രേ സ്റ്റൈൽ/വർണാഭ സ്റ്റൈൽ ഔട്ട്പുട്ട് തയ്യാറാക്കാം. സങ്കീർണമായ ടെക്സ്റ്റ്, ഗ്രാഫിക്സ്, ഇമേജ്, നിറങ്ങൾ എന്നിവയെല്ലാം ഹാർഡ് കോപ്പിയിൽ ലഭ്യമാണ്.
പോസ്റ്റ്സ്ക്രിപ്റ്റ് പേജ് ഡിസ്ക്രിപ്ഷൻ ഭാഷ ഉപയോഗിച്ച് ഡോക്കുമെന്റിൽ രേഖപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങളും തത് സംബന്ധമായ ഡേറ്റയും കംപ്യൂട്ടറിൽ നിന്ന് പ്രിന്ററിലെ പോസ്റ്റ് സ്ക്രിപ്റ്റ് ഇന്റർ പ്രെറ്ററിലെത്തുന്നതോടെ ഡോക്കുമെന്റിലെ ഓരോ പേജിനും ഒരു ഇമേജ് സൃഷ്ടിക്കപ്പെടുന്നു. ഈ ഇമേജുകളെ ഒരു റാസ്റ്റർ ഇമേജ് പ്രോസസറുപയോഗിച്ച് (RIP) ബിറ്റ്മാപ്പ് ഇമേജു കളാക്കി മാറ്റുന്നു. പ്രിന്ററിലെ അച്ചടി പ്രതലത്തിലേക്ക് ഈ ബിറ്റ് മാപ്പ് ഇമേജുകളെ പ്രത്യക്ഷ/പരോക്ഷ രീതിയിൽ പതിപ്പിക്കുന്നു. ഡോക്കുമെന്റിൽ വിവിധ വർണങ്ങൾ ഉണ്ടെങ്കിൽ ഓരോ നിറത്തിലുള്ള ഇമേജ് എലിമെന്റുകളേയും മേല്പറഞ്ഞ പ്രക്രിയയ്ക്കു വിധേയമാക്കുന്നു. പോസ്റ്റ്സ്ക്രിപ്റ്റ് ഇമേജ്സെറ്റ് ഉപയോഗിച്ചാൽ ഫിലിമിൽ ഔട്ട്പുട്ട് ലഭിക്കും.
കംപ്യൂട്ടറുകൾ
[തിരുത്തുക]ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് രീതി യിൽ പ്രവർത്തിക്കുന്ന ഏതു കംപ്യൂട്ടറും ഡിറ്റിപിക്ക് അനു യോജ്യമാണ്. ഇന്ന് പ്രചാരത്തിലുള്ള മകിൻടോഷ്/വിൻഡോസ് രീതികൾക്കെല്ലാം ആവശ്യമുള്ള വിഡിയൊ കാർഡുകൾ, നിറങ്ങൾ, ഫോൺടുകൾ എന്നിവ അനായാസേന ലഭിക്കുന്നു. സ്വതന്ത്രമായ കംപ്യൂട്ടറായോ ശൃംഖലയിൽ ഘടിപ്പിച്ച രീതിയിലോ കംപ്യൂട്ടറുകളെ സജ്ജമാക്കാം. ഡിറ്റിപി ഫയലുകൾ ബിറ്റ്മാപ്പ് ഇനത്തിലുള്ളവയാണെങ്കിലും അല്ലെങ്കിലും അവയുടെ ഉള്ളടക്കം കംപ്യൂട്ടർ സ്ക്രീനിൽ തെളിയുന്നത് പിക്സൽ രീതിയിലാണ്. വിവിധ ജാലകങ്ങൾ തുറന്ന് ഒന്നിലേറെ പേജുകൾ ഒരേ സമയത്ത് പരിശോധിക്കാം. മൾട്ടിപ്പിൾ മോണിറ്റർ സംവിധാനത്തിൽ ഒരു പേജിലെ വ്യത്യസ്ത ഭാഗങ്ങളെ വ്യത്യസ്ത മോണിറ്ററിൽ പ്രദർശിപ്പിക്കാം.
ഫയൽ ഫോർമാറ്റുകൾ.
[തിരുത്തുക]ഒരു ഡിറ്റിപി ഡോക്കുമെന്റിലെ ക്യാരക്റ്റർ കോഡുകൾ പലപ്പോഴും ശരിയായി പ്രവർത്തിക്കുന്നത് പ്രസ്തുത കോഡ് സൃഷ്ടിച്ച ഹോസ്റ്റ് സിസ്റ്റത്തിൽ മാത്രമായിരിക്കും. ഇത് ഡിറ്റിപിയുടെ 'പോർട്ടബിലിറ്റിക്ക്' വിഘാതമായിത്തീരുന്നു. എന്നാൽ 'പോർട്ടബിൾ' ഡോക്കുമെന്റുകൾ വേണ്ട അവസരങ്ങളിൽ ഉപയോഗിക്കാനായി പ്രത്യേകം പ്രോഗ്രാമുകൾ ലഭ്യമാണ്. ഇത്തരത്തിലൊന്നാണ് അഡോബ് അക്രൊബാറ്റ്. ഇതിൽ 'പോർട്ടബിൾ ഡോക്കുമെന്റ് ഫോർമാറ്റിൽ' (PDF) സേവ് ചെയ്യുന്ന ഏതു ഡോക്കുമെന്റും ഒരു പരിധിവരെ പോർട്ടബിളായിരിക്കും; അതായത് ഡോക്കുമെന്റിലെ ലേഔട്ട്, ഫോൺട് രൂപം, ബിറ്റ്മാപ്പ്, വെക്റ്റർ ഇമേജ് എന്നിവ അതേപടി ദൃശ്യമാകും. പക്ഷേ, ഫയലുകളിലെ 'കമാൻഡുകൾ' എഡിറ്റു ചെയ്യാൻ ഹോസ്റ്റ് പ്രോഗ്രാംതന്നെ വേണ്ടിവരും. കൂടാതെ ഒരു പ്രത്യേക ഔട്ട്പുട്ട് ഉപകരണത്തിൽ (ഉദാഹരണം ഇമേജ്സെറ്റർ) ഉപയോഗിക്കത്തക്ക രീതിയിൽ ഫയലിലെ പോസ്റ്റ്സ്ക്രിപ്റ്റ് കോഡുകൾ വെട്ടിച്ചുരുക്കാനും പിഡിഎഫ് ഫയലിൽ സൗകര്യമുണ്ട്. എന്നാൽ ഒരിക്കൽ ഫോർമാറ്റ് ചെയ്ത ഫയലുകളിൽ മാറ്റം വരുത്തണമെങ്കിൽ വീണ്ടും ഹോസ്റ്റ്സിസ്റ്റത്തിൽ പോകേണ്ടതുണ്ട്. അതുപോലെ ഓരോ തരം ഔട്ട്പുട്ട് ഉപകരണത്തിനും പ്രത്യേകം ഔട്ട്പുട്ട് ഫയൽ തയ്യാറാക്കേണ്ടത് അനിവാര്യമാണ്.
അച്ചടിക്കായിട്ടാണ് ആദ്യകാലങ്ങളിൽ ഡിറ്റിപി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് വേഡ് പ്രോസസറുകളുടേയും ഓബ് ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമുകളുടേയും വികാസം കാരണം ഡിറ്റിപി ഡോക്കുമെന്റുകളിൽ എച്ച്ടിഎംഎൽ, ഡിഎച്ച്ടിഎംഎൽ ലിങ്കു കൾ, ഡൈനമിക് അപ്ഡേറ്റിനുള്ള ആക്റ്റീവ് ലിങ്കുകൾ എന്നിവ കൂടി ഉൾപ്പെടുത്താനാകുന്നു. തന്മൂലം മാറ്റങ്ങൾ ആവശ്യമായി വരുമ്പോൾ ഉപയോക്താവിന്റെ പ്രത്യക്ഷ പ്രേരണ കൂടാതെതന്നെ അവയെ സ്വയം തിരിച്ചറിഞ്ഞ് ഉൾ ക്കൊള്ളാൻ ആക്റ്റീവ് ഡോക്കു മെന്റുകൾക്കു കഴിയുന്നു.