Jump to content

ഡൂൺ എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൂൺ എക്സ്പ്രസ്സ്‌
പൊതുവിവരങ്ങൾ
തരംഎക്സ്പ്രസ്
ആദ്യമായി ഓടിയത്1 ഒക്ടോബർ 1925
നിലവിൽ നിയന്ത്രിക്കുന്നത്ഈസ്റ്റേൺ റെയിൽവേ
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻഹൗറ ജങ്ഷൻ
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം75 as 13009 ഹൌറ ഡെറാഡൂൺ Doon Express, 76 as 13010 ഡെറാഡൂൺ ഹൌറ Doon Express
യാത്ര അവസാനിക്കുന്ന സ്റ്റേഷൻഡെറാഡൂൺ
സഞ്ചരിക്കുന്ന ദൂരം1,557 km (967 mi)
സർവ്വീസ് നടത്തുന്ന രീതിദിവസവും
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC 2 tier, AC 3 tier, Sleeper Class, General Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംNo Pantry car coach attached
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്Standard Indian Railway coaches
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത110 km/h (68 mph) maximum
44.86 km/h (28 mph) including halts

ഹൌറ ജങ്ഷനിനും ഡെഹ്റ ഡൂണിനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് 13009 / 13010 ഡൂൺ എക്സ്പ്രസ്സ്‌.

ചരിത്രം[തിരുത്തുക]

ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ്.[1]

1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്.[2] ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി.അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873-ലാണ് മദിരാശിയിലെ സെൻട്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപ്പേട്ട സ്റ്റേഷൻറെ നിർമ്മാണോദ്ഘാടനം നടത്തിയത് എന്നാണ് കഥ.[3]

സമയക്രമപട്ടിക[തിരുത്തുക]

ട്രെയിൻ നമ്പർ 13009 ഡൂൺ എക്സ്പ്രസ്സ്‌ ദിവസേന ഇന്ത്യൻ സമയം 20:30-നു ഹൌറ ജങ്ഷനിൽനിന്നും പുറപ്പെട്ടു മൂന്നാമത്തെ ദിവസം ഇന്ത്യൻ സമയം 06:05-നു ഡെഹ്റ ഡൂണിൽ എത്തിച്ചേരുന്നു.

ട്രെയിൻ നമ്പർ 13009 ഡൂൺ എക്സ്പ്രസ്സിനു ഹൌറ ജങ്ഷൻ കഴിഞ്ഞാൽ സെരംപ്പൂർ, ചന്ദൻ നഗർ, ബണ്ടേൽ ജങ്ഷൻ, ബർദ്ധമൻ ജങ്ഷൻ, പാനഗർ, ദുർഗപുർ, റാണിഗന്ജ്, അസൻസോൾ ജങ്ഷൻ, ബരകർ, ധൻബാദ് ജങ്ഷൻ, ഗോമോ ജങ്ഷൻ, പരസ്നാഥ്, ഹസാരിബാഗ് റോഡ്‌, പർസാബാദ്, കൊടെർമ, പഹാർപൂർ, ടങ്കുപ്പ, ഗയ ജങ്ഷൻ, ഗുരരു, റാഫിഗന്ജ്, ജഖിം, ഫെസർ, അനുഗ്രഹ എൻ റോഡ്‌, സൺ നഗർ, ദെഹ്രി ഓൺ സോനെ, സസരം, കുദ്ര, ഭാബുയ റോഡ്‌, ദുർഗോട്ടി, കരംനാസ, സൈദ്‌രാജ, ചണ്ടോളി, മുഗൾ സറൈ ജങ്ഷൻ, കാശി, വാരണാസി ജങ്ഷൻ, ബാബാത്പൂർ, ഖലിസ്പൂർ, ജലാൽഗന്ജ്, സഫരാബാദ് ജങ്ഷൻ, ജോൻപൂർ ജങ്ഷൻ, ഷാഗന്ജ് ജങ്ഷൻ, ബിൽവായ്, മാലിപൂർ, അക്ബർപൂർ, ഗോഷൈൻഗന്ജ്, അയോധ്യ, എ എൻ ദേവ് നഗർ, ഫൈസാബാദ് ജങ്ഷൻ, സൊഹ്വാൽ, റുഡോളി, ദര്യബാദ്, സഫ്ദർഗന്ജ്, ബാരബങ്കി ജങ്ഷൻ, ലക്നോ എൻആർ, സാണ്ടില, ബലമു ജങ്ഷൻ, ഹാർദോയ്, അന്ജി ശഹബാദ്, റോസ ജങ്ഷൻ, ഷാജഹാൻപൂർ, ടിൽഹാർ, പിതംബർപൂർ, ബരൈലി, നഗരിയ സദറ്റ്, റാംപൂർ, മൊറാദാബാദ്, സിയോഹാര, ധംപൂർ, നാഗിന, നാജിബബാദ് ജങ്ഷൻ, ലക്സർ ജങ്ഷൻ, ജ്വാലപൂർ, ഹരിദ്വാർ ജങ്ഷൻ, റൈവാല, ദോയ്വാല, ഡെഹ്റ ഡൂൺ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

ട്രെയിൻ നമ്പർ 13010 ഡൂൺ എക്സ്പ്രസ്സിനു ദിവസേന ഇന്ത്യൻ സമയം 20:30-നു ഡെഹ്റ ഡൂണിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം 06:55-നു ഹൌറ ജങ്ഷനിൽ എത്തിച്ചേരുന്നു.[4]

ട്രെയിൻ നമ്പർ 13010 ഡൂൺ എക്സ്പ്രസ്സിനു[5] ഡെഹ്റ ഡൂൺ കഴിഞ്ഞാൽ ദോയ്വാല, റൈവാല, ഹരിദ്വാർ ജങ്ഷൻ, ജ്വാലപൂർ, ലക്സർ ജങ്ഷൻ, നാജിബബാദ് ജങ്ഷൻ, നാഗിന, ധംപൂർ, സിയോഹാര, മൊറാദാബാദ്, റാംപൂർ, നഗരിയ സദറ്റ്, ബരൈലി, പിതംബർപൂർ, ടിൽഹാർ, ഷാജഹാൻപൂർ, റോസ ജങ്ഷൻ, അന്ജി ശഹബാദ്, ഹാർദോയ്, ബലമു ജങ്ഷൻ, സാണ്ടില, ലക്നോ എൻആർ, ബാരബങ്കി ജങ്ഷൻ, സഫ്ദർഗന്ജ്, ദര്യബാദ്, റുഡോളി, സൊഹ്വാൽ, ഫൈസാബാദ് ജങ്ഷൻ, എ എൻ ദേവ് നഗർ, അയോധ്യ, ഗോഷൈൻഗന്ജ്, അക്ബർപൂർ, മാലിപൂർ, ബിൽവായ്, ഷാഗന്ജ് ജങ്ഷൻ, ഖേറ്റ സരായ്, ജോൻപൂർ ജങ്ഷൻ, സഫരാബാദ് ജങ്ഷൻ, ജലാൽഗന്ജ്, ഖലിസ്പൂർ, ബാബാത്പൂർ, വാരണാസി ജങ്ഷൻ, കാശി, മുഗൾ സറൈ ജങ്ഷൻ, ചണ്ടോളി, സൈദ്‌രാജ, കരംനാസ, ദുർഗോട്ടി, ഭാബുയ റോഡ്‌, കുദ്ര, സസരം, ദെഹ്രി ഓൺ സോനെ, സൺ നഗർ, അനുഗ്രഹ എൻ റോഡ്‌, ഫെസർ, ജഖിം, റാഫിഗന്ജ്, ഗുരരു, ഗയ ജങ്ഷൻ, ടങ്കുപ്പ, പഹാർപൂർ, കൊടെർമ, പർസാബാദ്, ഹസാരിബാഗ് റോഡ്‌, പരസ്നാഥ്, ഗോമോ ജങ്ഷൻ, ധൻബാദ് ജങ്ഷൻ, ബരകർ, അസൻസോൾ ജങ്ഷൻ, റാണിഗന്ജ്, ദുർഗപുർ, പാനഗർ, ബർദ്ധമൻ ജങ്ഷൻ, ബണ്ടേൽ ജങ്ഷൻ, ചന്ദൻ നഗർ, സെരംപ്പൂർ, ഹൌറ ജങ്ഷൻ എന്നീ സ്റ്റോപ്പുകളാണ് ട്രെയിൻ നമ്പർ 13010 ഡൂൺ എക്സ്പ്രസ്സിനു[6] ഡെഹ്റ ഡൂൺ കഴിഞ്ഞാൽ ദോയ്വാല, റൈവാല, ഹരിദ്വാർ ജങ്ഷൻ, ജ്വാലപൂർ, ലക്സർ ജങ്ഷൻ, നാജിബബാദ് ജങ്ഷൻ, നാഗിന, ധംപൂർ, സിയോഹാര, മൊറാദാബാദ്, റാംപൂർ, നഗരിയ സദറ്റ്, ബരൈലി, പിതംബർപൂർ, ടിൽഹാർ, ഷാജഹാൻപൂർ, റോസ ജങ്ഷൻ, അന്ജി ശഹബാദ്, ഹാർദോയ്, ബലമു ജങ്ഷൻ, സാണ്ടില, ലക്നോ എൻആർ, ബാരബങ്കി ജങ്ഷൻ, സഫ്ദർഗന്ജ്, ദര്യബാദ്, റുഡോളി, സൊഹ്വാൽ, ഫൈസാബാദ് ജങ്

അവലംബം[തിരുത്തുക]

  1. "PLATINUM JUBILEE OF RAILWAY ELECTRIFICATION IN INDIA". pib.nic.in. Retrieved 22 February 2016.
  2. "First train ran between Roorkee and Piran Kaliyar". thehindu.com. 10 August 2002. Archived from the original on 2014-12-02. Retrieved 22 February 2016.
  3. "The station where railway employees first struck work". thehindu.com. 24 June 2013. Retrieved 22 February 2016.
  4. "Doon Express Time Table". cleartrip.com. Archived from the original on 2014-07-07. Retrieved 22 February 2016.
  5. "13010 Doon Express Live Running Status". railenquiry.in. Retrieved 22 February 2016.
  6. "13010 Doon Express Live Running Status". railenquiry.in. Retrieved 22 February 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡൂൺ_എക്സ്പ്രസ്സ്‌&oldid=3866697" എന്ന താളിൽനിന്ന് ശേഖരിച്ചത്