ഡി.പി. അഭിജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കടക്കൽ സ്വദേശി. നിലമേൽ എൻ. എസ്. എസ്.

കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019ലെ മാതൃഭൂമി കെ. വി. അനൂപ് സ്മാരക കഥാ പുരസ്കാരം 'പരേതരുടെ പുസ്തകം' എന്ന ചെറുകഥയ്ക്ക് ലഭിച്ചു. 2020ലെ ഫൈൻ ആർട്സ് സൊസൈറ്റി  കഥാ അവാർഡ്,  2021ലെ  മാതൃഭൂമി വിഷുപ്പതിപ്പ് കഥ മത്സരത്തിൽ 'ബ്ലഡ്‌ റവലൂഷൻ' എന്ന കഥയ്ക്ക് മൂന്നാം സമ്മാനവും ലഭിച്ചിട്ടുണ്ട്. 2020 ലെ മഹാകവി ഉള്ളൂർ സ്മാരക കഥാ അവർഡും നേടിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഡി.പി._അഭിജിത്ത്&oldid=3677705" എന്ന താളിൽനിന്ന് ശേഖരിച്ചത്