ഡാർവിൻ അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വയം കാട്ടുന്ന മണ്ടത്തരത്തിലൂടെ ജീവഹാനി സംഭവിച്ചവർക്കായി പ്രഖ്യാപിക്കുന്ന പാരഡി അവാർഡ് അഥവാ ഒരു പരിഹാസ പ്രഖ്യാപനമാണ് ഡാർവ്വിൻ അവാർഡ്. ഇത്തരത്തിൽ മണ്ടത്തരങ്ങൾ കാട്ടി അവർ സ്വയം ഇല്ലാതാവുകയും അവരുടെ വംശപരമ്പര നിലച്ചു  പോയിപ്പിക്കുകയും ചെയ്യുന്നത്  മനുഷ്യപരിണാമ പ്രക്രിയയക്ക് ഗുണകരമാകുന്നു.  അതിനാലാണ് പരിണാമ ശാസ്ത്രത്തിന്റെ പിതാവായ ഡാർവ്വിന്റെ പേര് ഈ ബഹുമതിക്ക് നൽകിയിരിക്കുന്നത് എന്ന് സംഘാടകർ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

ഉൽഭവം[തിരുത്തുക]

ഇന്റ്ർനെറ്റിലെ യൂസ്നെറ്റ് ചർച്ചാ  വേദികളിൽ നിനാണ് 1985ൽ ഈ ആശയം ഉരിത്തിരിഞ്ഞത്. മോഷണ ശ്രമത്തിനിടെ വെണ്ടിംഗ് മെഷീൻ തലയിൽ പതിച്ച പ്രതിശ്രുത  മോഷ്ടാവും , വിമാനത്തിന്റെ ജെറ്റ് എൻജിൻ കാറിൽ ഘടിപ്പിച്ച് 400കിമീ വേഗത്തിയിൽ കുതിച്ച് പാഞ്ഞ് കുന്നിൻ ചെരുവിൽ ഇടിച്ച് മരിച്ച സാഹസികനും ആദ്യകാല ജേതാക്കളിൽ പെടുന്നു. എന്നാൽ ആദ്യകാല സംഭവങ്ങളിൽ പലതിന്റേയും സത്യാവസ്ഥ സ്ഥിരീകരിക്കപ്പെട്ടിവയല്ല.

യൂസ്നെറ്റ് ഗ്രൂപ്പിൽ നിന്നും വെബ്സൈറ്റും പിന്നീട് പുസ്തക പരമ്പരയും ഉരുത്തിരിഞ്ഞു.

ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരിൽ പലരും മടികാണിച്ചിരുന്നെങ്കിലും ഒടുവിൽ പ്രസിദ്ധീകരിച്ചപ്പോൾ വമ്പിച്ച വിലപ്ന കൈവരിക്കുകയുണ്ടായി.

ജേതാക്കൾ[തിരുത്തുക]

മണ്ടത്തരത്തിനുള്ള അവാർഡ് ജേതാക്കളിൽ ചിലർ;

2014 പാകിസ്താൻ- മരിച്ചവരെ ജീവിക്കുന്ന ദിവ്യാൽഭുതം കാണിക്കാം എന്ന സൂഫി ഗുരുവിനെ വാക്ക് വിശ്വസച്ച് ഗുരുവിനാൽ വധിക്കപ്പെട്ട ശിഷ്യൻ മുഹമ്മദ് നിയാസ്. കഴുത്തറുത്ത് ഇയാളെ കൊന്ന ഗുരു മന്ത്രോച്ചാരണങ്ങൾ നടത്തിയെങ്കിലും ഉടൻ ത്ന്നെ പോലീസ് പിടിയിലായി..മുഹമ്മദ് നിയാസ് ഡാർവ്വിൻ അവാർഡ് ജേതാവായി.

2016 വിർജീനിയ അമേരിക്ക. വലിയ ഒരു മെത്ത വാനിനു മുകളിൽ  വച്ച് അതിന്മേൽ കമിഴ്ന്നു കിടന്നു സവാരി ചെയ്യവേ, വളവ് തിരിഞ്ഞ വാനിൽ നിന്നും മെത്തയടക്കം തെറിച്ച് വീണ് മരണപ്പെട്ട സിഡ്നി ഗോൻസാലസ് എന്ന യുവതി. വാനോടിച്ചിരുന്നത് ലൈസൻസിലാത്ത ആളും.

2014കെനിയ. –കാട്ടാനയുമൊത്ത് സൽഫി എടുക്കാനുള്ള ശ്രമത്തിൽ ആന ചവിട്ടി മരിച്ച രണ്ട് സുഹൃത്തുക്കൾ. ഇരുവരുടേയം ശവം ആന മരകമ്പുകൾ കൊണ്ട് മൂടിയിരുന്നു. ആനയുടെ മുഖത്ത് തൊടുന്ന ഫോട്ടൊ ആയിരുന്നു സെൽഫി.

2014 കാലിഫോർണിയയിലെ പസഫിക് തീരം. അപകടങ്ങൾ പതിയിരിക്കുന്ന പാറകെട്ടുകളുള്ള കടൽ തീരത്ത് ആരും കുളിക്കാനിറങ്ങാത്ത സ്ഥലം തന്നെ ജലകേളികൾകായി തിരഞ്ഞെടുക്കുകയും നിയമപാലകരുടേയും അധികൃതരുടേയും അപായ സൂചനകൾക്കും മുന്നറിയിപ്പുകൾക്കും വില കൽപ്പിക്കാതെ വൻ തിരമാലയിൽ തൂത്തെറിയപ്പെട്ട് പാറയിലിടിച്ച് മരിച്ച കാലിഫോർണിയക്കാരാനായ പയ്യൻ.

"https://ml.wikipedia.org/w/index.php?title=ഡാർവിൻ_അവാർഡ്&oldid=2480590" എന്ന താളിൽനിന്ന് ശേഖരിച്ചത്