ഡാർട്മൗത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാർട്മൗത്

Dartmouth from the River Dart
Population5,512 (2001)
OS grid referenceSX877514
Civil parish
  • Dartmouth
District
Shire county
Region
CountryEngland
Sovereign stateUnited Kingdom
Post townDARTMOUTH
Postcode districtTQ6
Dialling code01803
PoliceDevon and Cornwall
FireDevon and Somerset
AmbulanceSouth Western
EU ParliamentSouth West England
UK Parliament
List of places
UK
England
Devon

തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഒരു മുനിസിപ്പൽ പ്രദേശമാണ് ഡാർട്മൗത്. പ്ലിമത്തിന് 40 കിലോമീറ്റർ കിഴക്കായി ഡെവൺഷെയറിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് ഒരു പ്രധാന തുറമുഖമായിരുന്ന ഡാർട്മൗത് ഇന്നൊരു കപ്പൽ നിർമ്മാണ കേന്ദ്രവും സുഖവാസ കേന്ദ്രവുമാണ്. ജനസംഖ്യ: 6,298 (1981). പാറക്കെട്ടുകൾ നിറഞ്ഞ ഒരു കുന്നിൻ ചരിവിലാണ് ഒരു ചിത്രത്തോട് ഉപമിക്കാവുന്ന ഈ പ്രദേശം വ്യാപിച്ചിരിക്കുന്നത്. ഡാർട്മൗത് അഴിമുഖ സമീപത്തെ ഇടുങ്ങിയ തെരുവുകളും തടികൊണ്ടു നിർമിച്ചതും ശ്രദ്ധാപൂർവം പരിരക്ഷിപ്പെട്ടിരിക്കുന്നതുമായ വീടുകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.

പ്രധാന ആകർഷണ കേന്ദ്രങ്ങൾ[തിരുത്തുക]

  • ഡാർട്മത് കൊട്ടാരം (1481)
  • സെന്റ് സേവ്യർ ദേവാലയം
  • 17-ആം നൂറ്റാണ്ടിൽ നിർമിച്ച ബട്ടർവാക് (Butterwalk)

തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ശില്പ ചാരുതയാർന്ന ഒരു ആച്ഛാദിത പഥമാണ് (Arcade) ബട്ടർവാക്.

വിസ്തൃതവും ഭൂരിഭാഗവും കരയാൽ ചുറ്റപ്പെട്ടതുമായ ഡാർട്മത് തുറമുഖം ഒരു വിനോദ നൗകാ കേന്ദ്രം കൂടിയാണ്. ദ് റോയൽ നേവൽ കോളജ് ഇവിടെ സ്ഥിതിചെയ്യുന്നു.

പല യാത്രകൾ[തിരുത്തുക]

മൂന്നാം കുരിശു യുദ്ധത്തിൽ (1190) റിച്ചാർഡ് കൂവർ ദ് ലിയോൺ ഡാർട്മൗത്തിൽ നിന്നുമാണ് യാത്ര തിരിച്ചത്. 1579 - ൽ ന്യൂഫൗണ്ട്ലൻഡിൽ ഒരു കോളനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സർ. ഹംഫ്രി ഗിൽബർട്ട് (Sir. Humphery Gilbert) യാത്ര ആരംഭിച്ചതും, രണ്ടാം ലോകയുദ്ധകാലത്ത് (1914) നോർമൻഡി ആക്രമിക്കുന്നതിനായി അമേരിക്കൻ സേന യാത്ര തുടങ്ങിയതും ഡാർട്മൗത്തിൽ നിന്നായിരുന്നു.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാർട്മത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാർട്മൗത്&oldid=3804877" എന്ന താളിൽനിന്ന് ശേഖരിച്ചത്