ട്രൈക്കോഡെർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാർഷിക രംഗത്ത് കുമിൾനാശിനിയായി ഉപയോഗിക്കുന്ന ട്രൈക്കോഡെർമ (Trichoderma), ഒരു ജെനുസ്സ് മിത്ര കുമിളുകൾ ആണ്കുരുമുളക്, ഇഞ്ചി തുടങ്ങിയ സസ്യങ്ങൾക്കുണ്ടാകുന്ന കുമിൾ രോഗങ്ങൾക്ക് എതിരേ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ജീവ നിയന്ത്രണ(bio control ) കുമിൾനാശിനി (fungicide )ആണ് ഇത്. വെളുത്ത നിറത്തിൽ പൊടി രൂപത്തിൽ ലഭിക്കുന്ന ഇതിനെ വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയുടെ മിശ്രിതത്തിൽ വംശവർദ്ധനവു വരുത്തിയാണ് കൃഷിയിൽ കുമിൾ രോഗ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.

പ്രകൃത്യാലുള്ള ട്രൈക്കോഡെർമ കോളനി
"https://ml.wikipedia.org/w/index.php?title=ട്രൈക്കോഡെർമ&oldid=1693271" എന്ന താളിൽനിന്ന് ശേഖരിച്ചത്