ട്രിക്കോമോണൈയാസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രിക്കോമോണൈയാസിസ് എന്നത് ട്രിക്കോമോണാസ് വജൈനാലിസ് എന്ന വിര മൂലം യോനിയിൽ ഉണ്ടാകുന്ന അണുബാധയാണ്. ഇത് ലൈംഗിക രോഗങ്ങളിൽ പെടുന്നു [1] 70% ത്തോളം സന്ദർഭങ്ങളിലും ലക്ഷണങ്ങൾ കാണപ്പെടുന്നില്ല. ലക്ഷണങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ബന്ധപ്പെടുന്നതിനു 5 മുതൽ 28 ദിവസത്തിനു ശേഷം മാത്രമേ കാണപ്പെടുകയുള്ളൂ. [2] ഗുഹ്യഭാഗങ്ങളിൽ ചൊറിച്ചിൽ, ദുർഗന്ധത്തോടുകൂടിയുള്ള യോനീ സ്രവം, മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയുണ്ടാകുക എന്നിവയാണ് ലക്ഷണങ്ങൾ. [2][1] ട്രിക്കോമോണൈയാസിസ് ഉണ്ടാകുന്നത് എയ്‌ഡ്‌സ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രസവത്തിന്റെ സങ്കീർണ്ണ ഫലങ്ങളിലൊന്നായും ട്രിക്കോമോണൈയാസിസ് ഉണ്ടാകാം. [2]

Trichomoniasis
Micrograph showing Trichomonas vaginalis using May-Grünwald staining
സ്പെഷ്യാലിറ്റിGynecology Microbiology Infectious diseases
ലക്ഷണങ്ങൾItching in the genital area, bad smelling thin vaginal discharge, burning with urination, pain with sex[2][1]
സാധാരണ തുടക്കം5 to 28 days after exposure[2]
കാരണങ്ങൾTrichomonas vaginalis (typically sexually transmitted)[1][2]
ഡയഗ്നോസ്റ്റിക് രീതിFinding the parasite in vaginal fluid, microbial culture, testing for the parasites DNA[2]
പ്രതിരോധംNot having sex, using condoms, not douching[2]
മരുന്ന്Antibiotics (metronidazole or tinidazole)[2]
ആവൃത്തി122 million (2015)[3]

.ലൈംഗിക സമ്പർക്കത്തിലൂടെയുണ്ടാകുന്ന അസുഖങ്ങളിലൊന്നാണിത്. യോനീ, ഗുദം അഥവാ വദന സുരതം എന്നിവയിലൂടെ അസുഖം പകരാം. ലൈംഗികാവയങ്ങളിൽ സ്പർശിക്കുന്നതു മൂലവും അസുഖം പകരാനുള്ള സാധ്യതയുണ്ട്. [2] ഇത് ബധിച്ചവർ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗം പകർത്താറുണ്ട്. യോനീസ്രവത്തിന്റെ അല്ലെങ്കിൽ മൂത്രത്തിന്റെ സൂക്ഷ്മാണു പരിശോധനയിലൂടെയോ, കൾച്ചർ അഥവാ വിരകളുറ്റെ ഡി.എൻ.എ. പരിശോധന എന്നിങ്ങനെയാണ് ഈരോഗം കണ്ടെത്തുന്നത്. കണ്ടെത്തിയാൽ മറ്റു ലൈംഗികരോഗങ്ങൾക്കായും പരിശോധന നടത്തേണ്ടതാണ്.

മുൻ കരുതലുകൾ[തിരുത്തുക]

ലൈംഗിക ബന്ധത്തിൽ നിന്ന് ഒഴിഞ്ഞു നിൽകുക, ഗർഭനിരോധന ഉറകൾ ഉപയോഗിക്കുക, യോനിയിലേക്ക് വെള്ളം ചീറ്റുന്നത് ചെയ്യാതിരിക്കുക തുടങ്ങി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പങ്കാളിലെ പരിശോധനയ്ക്ക് വിധേയമാക്കുക എന്നിവയാണ് രോഗം വരാതിരിക്കാനുള്ള മുൻ കരുതലുകൾ.[2] അസുഖം ബാധിച്ച് ചികിത്സ ചെയ്യുമ്പോൾ ലക്ഷണങ്ങൾ ഇല്ലയെങ്കിൽ കൂടിയും പങ്കാളിയേയും ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. എതാണ്ട് 20% പേരിലും 3 മാസത്തിനകം അസുഖം വീണ്ടും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. [1]

സൂചനകളും ലക്ഷണങ്ങളും[തിരുത്തുക]

ട്രിക്കോമോണാസ് വജൈനാലിസ് ബാധിച്ച മിക്കവരിലും യാതൊരു ലക്ഷണങ്ങളും കാണപ്പെടാതെ വർഷങ്ങളോളം കടന്നു പോകാറുണ്ട്. [4] വേദന, ലിംഗത്തിൽ ചൊറിച്ചിൽ, എരിച്ചിൽ, മൂത്രനാളിയുടെ അണുബാധ, യോനിയിൽ ചൊറിച്ചിൽ, എരിച്ചിൽ, അണുബാധ എന്നിങ്ങനെയാണ് ലക്ഷണങ്ങൾ കാണപ്പെടുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ രണ്ടു കൂട്ടർക്കും വേദന അനുഭവപ്പെടാം. സ്ത്രീകളിൽ മഞ്ഞ നിറത്തിലുള്ള ചൊറിച്ചിൽ, പത, ദുർഗന്ധം (മത്സ്യഗന്ധം) എന്നിവയോടു കൂടിയ യോനീസ്രവം ഉണ്ടാകാം. വളരെ അപൂർവ്വമായി അടിവയറ്റിൽ വേദന കാണപ്പെടാറുണ്ട്. ബന്ധപ്പെട്ടതിനു 5 മുതൽ 28 ദിവസം കഴിഞ്ഞായിരിക്കും ലക്ഷണങ്ങൾ കാണിക്കുക. .[5]

A single trichomonas by phase contrast microscopy

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Trichomoniasis - CDC Fact Sheet". CDC. November 17, 2015. Archived from the original on 19 February 2013. Retrieved 21 March 2016.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 "Trichomoniasis". Office on Women's Health. August 31, 2015. Archived from the original on 27 March 2016. Retrieved 21 March 2016.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GBD2015Pre എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "STD Facts - Trichomoniasis". cdc.gov. Archived from the original on 2013-02-19.
  5. Trichomoniasis symptoms Archived 2013-02-19 at the Wayback Machine.. cdc.gov
"https://ml.wikipedia.org/w/index.php?title=ട്രിക്കോമോണൈയാസിസ്&oldid=3833765" എന്ന താളിൽനിന്ന് ശേഖരിച്ചത്