ടോറസ് മലനിരകൾ
ടോറസ് മലനിരകൾ Taurus Mountains | |
---|---|
ഉയരം കൂടിയ പർവതം | |
Peak | 3,756 m |
Elevation | 3,756 m (12,323 ft) |
മറ്റ് പേരുകൾ | |
Native name | Toros Dağları |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | Turkey, Iraq and Iran |
Range coordinates | 37°N 33°E / 37°N 33°E |
തെക്കൻ തുർക്കിയിൽ സ്ഥിതിചെയ്യുന്ന മലനിരകളാണു ടോറസ് മലനിരകൾ ( Taurus Mountains Turkish: Toros Dağları). തുർക്കിയുടെ തെക്കുഭാഗത്തുള്ള മെഡിറ്ററേനിയൻ പ്രദേശത്തെ മദ്ധ്യഭാഗത്തുള്ള അനറ്റോളിയയിൽനിന്നും (ഏഷ്യാമൈനർ) വേർതിരിക്കുന്നത് ടോറസ് മലനിരകൾ ആകുന്നു. ഈ മലനിരകളെ പടിഞ്ഞാറുനിന്നും കിഴക്കോട്ട് മൂന്നു നിരകളായി വേർതിരിക്കാം
- പടിഞ്ഞാറൻ ടോറസ് മലനിരകൾ ( Western Taurus Batı Toroslar)
- അക്ദഗ്ലർ മലനിരകൾ ( Akdağlar, the Bey Mountains), കത്രാനിക് മലനിരകൾ (Katrancık Mountain), ഗേയിക് മല (Geyik Mountain)
- മധ്യ ടോറസ് മലനിരകൾ (Central Taurus Orta Toroslar)
- അക്സാലി മലനിരകൾ (Akçalı Mountains, ബോൾകാർ, ആന്റീടാറസ്, തഹ്താലി, അലാഡഗാർ മല(Aladaglar Mountain)
- തെക്കൻ ടോറസ് (Southeastern Taurus Güneydoğu Toroslar)
- നുർഹാക് മലനിരകൾ (Nurhak Mountains), മലടായ മലനിരകൾ (Malatya Mountains), മാഡൻ മലനിരകൾ (Maden Mountains), ഗെങ്ക് മലനിരകൾ (Genç Mountains), ബിറ്റ്ലിസ് മലനിരകൾ (Bitlis Mountains)
ചരിത്രം
[തിരുത്തുക]പ്രാചീന ചരിത്രം, റോമൻ കാലഘട്ടം
[തിരുത്തുക]പുരാതന മദ്ധ്യപൂർവ്വേഷ്യയിൽ കാലാസ്ഥാദേവന്മാരുടെ പ്രതീകമായിരുന്നു കാള, അതിനാൽ പർവതങ്ങളുടെ പേര് കാള എന്നർഥം വരുന്ന ടോറസ് എന്നായിത്തീർന്നത്. ഈ പ്രദേശത്ത് പുരാതന കാലാസ്ഥാദേവന്മാരുടെ ക്ഷേത്രങ്ങൾ നിലനിന്നിരുന്നു.[1]
സമീപകാല ചരിത്രം
[തിരുത്തുക]ഒന്നാം ലോകമഹായുദ്ധസമയത്ത്, ടോറസ് പർവതനിരകളിലൂടെയുള്ള ജർമ്മൻ, ടർക്കിഷ് റെയിൽവേ സഖ്യകക്ഷികളുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ആർമിസ്റ്റിസിലെ സഖ്യകക്ഷികൾക്ക് കീഴടങ്ങിയത് ഓട്ടോമൻ സാമ്രാജ്യത്തിനെതിരായ ശത്രുത അവസാനിപ്പിച്ചു[2]
അവലംബം
[തിരുത്തുക]- ↑ Ravinell, Alberto and Green, Whitney The Storm-god in the Ancient Near East, p.126. ISBN 1-57506-069-8
- ↑ Price, Ward (16 December 1918) "Danger in Taurus Tunnels" New York Times