ടോപ്പ്500

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോകത്തെ ഏറ്റവും സംഗണനശേഷിയേറിയ 500 സൂപ്പർകമ്പ്യൂട്ടറുകളുടെ മൊത്തം സംഗണനശേഷി, 1993–2010 ലോഗരിതമിക്ക് സ്കെയിലില്ല്.

ലോകത്തെ ഏറ്റവും സംഗണനശേഷിയേറിയ 500 സൂപ്പർകമ്പ്യൂട്ടറുകളെ കണ്ടെത്തി അവയുടെ സംഗണനശേഷിക്രമത്തിൽ ഒരു പട്ടിക തയ്യാറാക്കുന്ന പദ്ധതിയാണ്ട് ടോപ്പ്500(Top500). 1993-ൽ തുടങ്ങിയ പദ്ധതിയിൽ പട്ടിക തയ്യാറാക്കുന്നത് ജർമനിയിലെ മാൻഹെയിം സർവ്വകലാശാലയിലെ ഹാൻസ് മൊയിർ, അമേരിക്കൻ ഐക്യനാടുകളിലെ ടെന്നസി സർവ്വകലാശാലയിലെ ജായ്ക്ക് ഡൊങ്കാറ, ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറിയിലെ ഹോർസ്റ്റ് സൈമൺ എന്നിവർ ചേർന്നാണ്. ഈ പട്ടിക വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പുതുക്കുന്നത്. ആദ്യത്തേത് ജൂണിൽ നടക്കുന്ന അന്താരാഷ്ട്ര സൂപ്പർകമ്പ്യൂട്ടിങ് കോൺഫറൻസിനോടനുബന്ധിച്ചും രണ്ടാമത്തേത് നവംബറിൽ നടക്കുന്ന ACM/IEEE സൂപ്പർകമ്പ്യൂട്ടിങ് കോൺഫറൻസിനോടനുബന്ധിച്ചുമാണ്.

ടോപ്പ്500 പദ്ധതിയുടെ ലക്ഷ്യം സൂപ്പർകമ്പ്യൂട്ടിങ് രംഗത്തെ പുരോഗതി പിന്തുടരാനും വിലയിരുത്താനും വിശ്വസനീയമായ ഒരു അടിസ്ഥാനം നൽകുക എന്നതാണ്. പദ്ധതി റാങ്കിങ് നടത്തുന്നത് ഡിസ്ട്രിബ്യൂട്ടട് കമ്പ്യൂട്ടറുകൾക്കുവേണ്ടി നിർമ്മിക്കപ്പെട്ടതും ഫോർട്രാൻ ഭാഷയിൽ രചിക്കപ്പെട്ടതുമായ LINPACK ബെഞ്ച്മാർക്കിനെ അടിസ്ഥാനമാക്കിയാണ്.

"https://ml.wikipedia.org/w/index.php?title=ടോപ്പ്500&oldid=2282916" എന്ന താളിൽനിന്നു ശേഖരിച്ചത്