ടോണി കാരബില്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോണി കാരബില്ലോ
പ്രമാണം:Toni Carabillo late 1972.jpg
Carabillo in 1972
ജനനം
വിർജീനിയ ആൻ കാരബില്ലോ

മാർച്ച് 26, 1926
മരണംഒക്ടോബർ 28, 1997(1997-10-28) (പ്രായം 71)
ലോസ് ഏഞ്ചൽസ്, കാലിഫോർണിയ
കലാലയംMiddlebury College
Columbia University
തൊഴിൽGraphic designer, historian, feminist
കാലഘട്ടംSecond-wave feminism
അറിയപ്പെടുന്നത്Co-founded the Feminist Majority Foundation
പങ്കാളി(കൾ)Judith Meuli

ടോണി കാരബില്ലോ (മാർച്ച് 26, 1926 - ഒക്ടോബർ 28, 1997) ഒരു അമേരിക്കൻ ഫെമിനിസ്റ്റും ഗ്രാഫിക് ഡിസൈനറും ചരിത്രകാരിയുമായിരുന്നു.

1926 മാർച്ച് 26 ന് ക്യൂൻസിലെ ജാക്സൺ ഹൈറ്റ്സിൽ വിർജീനിയ ആൻ കാരബില്ലോ എന്ന പേരിൽ ജനിച്ചു.[1] 1948-ൽ മിഡിൽബറി കോളേജിൽ നിന്ന് ബിരുദം നേടിയ അവർ 1949-ൽ കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.[2]

കരിയർ[തിരുത്തുക]

സിസ്റ്റം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷന്റെ അസിസ്റ്റന്റ് മാനേജരായി 11 വർഷം ജോലി ചെയ്തു. ജോലിക്കയറ്റം ശമ്പളം എന്നിവയിൽ ലിംഗവിവേചനം അനുഭവിക്കുന്ന വനിതാ ജീവനക്കാരുടെ ഒരു അനധികൃത സർവേയിൽ പങ്കെടുത്തതിനെ തുടർന്ന് അവർ അവിടെ ജോലി അവസാനിപ്പിച്ചു. 1966-ൽ നാഷണൽ ഓർഗനൈസേഷൻ ഫോർ വിമൻസിൽ (NOW) ചേർന്നു.[3] 1969-ൽ അവർ വിമൻസ് ഹെറിറ്റേജ് കോർപ്പറേഷൻ സ്ഥാപിച്ചു.

അവലംബം[തിരുത്തുക]

  1. Valk, Anne M. (2004). Notable American Women: A Biographical Dictionary Completing the Twentieth Century. Cambridge, Mass. [u.a.]: Belknap Press of Harvard Univ. Press. pp. 103–104. ISBN 978-0-674-01488-6.
  2. Saxon, Wolfgang (November 5, 1997). "Toni Carabillo, 71, Author At Forefront of Feminist Cause". The New York Times.
  3. "The Feminist Chronicles, 1953-1993 Authors' Biographies: Toni Carabillo". Feminist Majority Foundation. Retrieved 1 December 2015.
"https://ml.wikipedia.org/w/index.php?title=ടോണി_കാരബില്ലോ&oldid=3900539" എന്ന താളിൽനിന്ന് ശേഖരിച്ചത്