ടോണലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോണലൈറ്റ്

ടോണോലൈറ്റ് ഒരു അന്തർവേധ ശിലയാകുന്നു. പ്ലാജിയോക്ലൈയ്സിന്റെയും ക്വാർട്സിന്റെയും വൻതരികൾ അടങ്ങിയ ടോണലൈറ്റിൽ കറുത്ത നിറമുള്ള ബയൊടൈറ്റ്, ആംഭിബോൾ, പൈറോക്സീൻ എന്നീ ധാതവങ്ങളും അടങ്ങിയിട്ടുണ്ട്. ക്വാർട്സ്ഡയൊറൈറ്റിന് ഏകദേശം സമാനമാണ് ടോണലൈറ്റ്. ക്ഷാരീയ ഫെൽസ്പാറിന്റെ നേരിയ അംശവും ഇതിൽ ഉൾപ്പെടാം. എന്നാൽ ഇതിന്റെ പരിമാണം മൊത്തം ഫെൽസ്പാറിനെക്കാൾ 5 ശ.മാ. വർധിപ്പിച്ചാൽ ശില ഗ്രാനൊഡയൊറൈറ്റ് ആയി മാറും. ക്വാർട്സിന്റെ അനുപാതം കുറയുന്നതിനനുസൃതമായി ശില ക്വാർട്സ്ഡയൊറൈറ്റിൽനിന്ന് ഡയൊറൈറ്റായി പരിവർത്തനം ചെയ്യുന്നു. ഗ്രാനൊഡയൊറൈറ്റിനും ഡയൊറൈറ്റിനും ഇടയ്ക്കുള്ള മധ്യശിലയായി ടോണലൈറ്റ് അഥവാ ക്വാർട്സ് ഡയൊറൈറ്റിനെ വിവക്ഷിക്കാറുണ്ട്.

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോണലൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടോണലൈറ്റ്&oldid=1692880" എന്ന താളിൽനിന്ന് ശേഖരിച്ചത്