ടൊമാറ്റിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:Tomatina.jpg
ലാ ടൊമാറ്റിന

വിളവെടുപ്പ്‌ കാലത്ത് സ്പെയിനിൽ നടത്തിവരുന്ന ഒരു ഭക്ഷ്യ ഉത്സവമാണ് ടൊമാറ്റിന (തക്കാളിമേള)[1]. തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്പെയിനിൽ, എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ഈ ഉത്സവം നടത്തി വരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനാളുകൾ ഈ ഉത്സവത്തിൽ പങ്കെടുക്കുകയും, തക്കാളികൾ പരസ്പരം എറിയുകയും, ചവിട്ടിമെതിക്കുകയും ചെയ്യുന്നു. 1952 മുതലാണ് ഈ ഉത്സവം ആരംഭിച്ചത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ സംഗീതവും, പരേഡുകളും, വെടിക്കെട്ടും മറ്റും ഉണ്ടാകും. ഏറ്റവും അവസാനത്തെ ദിവസമാണ് തക്കാളി ഏറ് നടത്തുന്നത്. ഈ തക്കാളി ഏറിനായി ഏകദേശം 20,000–40,000 വരെ വിദേശികൾ പങ്കെടുക്കുന്നു.

രീതി[തിരുത്തുക]

വലിയ തടി ടാങ്കുകളിൽ പഴുത്ത തക്കാളികൾ നിറയ്ക്കലാണ് ഉത്സവത്തിൻറെ ആദ്യഘട്ടം ചെയ്യുന്നത്. തുടർന്ന് പങ്കെടുക്കുന്ന ആളുകൾ ടാങ്കിലിറങ്ങി തക്കാളി ചവിട്ടി മെതിക്കുകയും പരസ്പരം എറിയുകയും ചെയ്യുന്നു. പങ്കെടുക്കുന്നതിൽ സ്ത്രീകൾ വെള്ള നിറമുള്ള വസ്ത്രം ധരിക്കുകയും, പുരുഷന്മാർ ഷർട്ട് ധരിക്കാതിരിക്കുകയും ചെയ്യുന്നു. തക്കാളി ഏറിൽ സുരക്ഷയ്ക്കായി ആളുകൾ കണ്ണടയും മറ്റും ധരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൊമാറ്റിന&oldid=1981090" എന്ന താളിൽനിന്ന് ശേഖരിച്ചത്