ടേബിൾ പർ‌വ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടേബിൾ പർ‌വ്വതം
Table Mountain DanieVDM.jpg
ടേബിൾ പർ‌വ്വതം
ഉയരം കൂടിയ പർവതം
Elevation1,084.6 മീ (3,558 അടി) [1]
Prominence1,055 മീ (3,461 അടി) Edit this on Wikidata
Coordinates33°57′26.33″S 18°24′11.19″E / 33.9573139°S 18.4031083°E / -33.9573139; 18.4031083Coordinates: 33°57′26.33″S 18°24′11.19″E / 33.9573139°S 18.4031083°E / -33.9573139; 18.4031083
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംCape Town, South Africa

ദക്ഷിണാഫ്രിക്കയിലെ കേപ് ഉപദ്വീപിലുള്ള ഒരു പർവ്വതമാണ്‌ ടേബിൾ പർ‌വ്വതം. ടാഫേൽബെർഗ് (Tafeberg) എന്നും ഇത് അറിയപ്പെടുന്നു. കേപ് ടൗണിനോടു ചേർന്ന് ടേബിൾ ബേയ്ക്കഭിമുഖമായി സ്ഥിതിചെയ്യുന്ന ടേബിൾ മൗണ്ടൻ സുമാർ 200 കി.മീ. ദൂരത്തിൽനിന്നു വരെ കടലിൽ നിന്നു ദൃശ്യമാണ്.

ടേബിൾ മൗണ്ടന്റെ പരന്ന മുകൾപരപ്പ് ഇതിന് മേശയോടു സാമാനമായ ആകൃതി പ്രദാനം ചെയ്യുന്നു. ടേബിൾ ക്ലോത്ത് എന്നു വിളിക്കുന്ന വെളുത്ത മേഘപടലം പലപ്പോഴും ഈ പർവതത്തെ ആവരണം ചെയ്തു കാണപ്പെടാറുണ്ട്.

ഷെയ്‌ൽ, മണൽക്കല്ല് എന്നീ ശിലകളാലാണ് പ്രധാനമായും ടേബിൾ മൗണ്ടൻ രൂപം കൊണ്ടിരിക്കുന്നത്. മണൽക്കല്ലിലടങ്ങിയിട്ടുള്ള ക്വാർട്സ് ആണ് പർവതത്തിന്റെ മുകൾഭാഗത്തു കാണപ്പെടുന്ന പ്രധാന ശിലാധാതു. താരതമ്യേന ദുർബലമായ മറ്റു പദാർഥങ്ങൾ ക്ഷയിച്ചുപോയതിനുശേഷം ഉറപ്പും പ്രതിരോധശേഷിയും കൂടിയ ക്വാർട്സ് മാത്രം അവശേഷിക്കുന്നതിനാലാണിത്.

1086 മീ. ഉയരമുള്ള മക്ലിയർസ് ബീകൺ (Maclear's Beacon) ആണ് ടേബിൾ മൌണ്ടനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 1929-ൽ ഒരു 'കേബിൾ വേ' ഇവിടെ പ്രവർത്തനമാരംഭിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന ദേശീയ സംരക്ഷിത പ്രദേശമാണ് ടേബിൾ മൗണ്ടൻ.

അവലംബം[തിരുത്തുക]

  1. 3318CD Cape Town (Map) (9th പതിപ്പ്.). 1:50,000. Topographical. Chief Directorate: National Geo-spatial Information. 2000.
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടേബിൾ_മൌണ്ടൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടേബിൾ_പർ‌വ്വതം&oldid=2707218" എന്ന താളിൽനിന്ന് ശേഖരിച്ചത്