Jump to content

ടെയ്‍ജോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Teijo National Park (Teijon kansallispuisto,
Tykö nationalpark
)
Protected area
രാജ്യം Finland
Region Southwest Finland
Cities Salo, Lohja
Location Teijo
Area 34 km2 (13 sq mi)
Biomes forest, bog
Established 2015
Management Metsähallitus
Visitation 79.700 (2015)
IUCN category II - National Park
ടെയ്‍ജോ ദേശീയോദ്യാനം is located in Finland
Location in Finland
Website: www.nationalparks.fi/en/teijo

ടെയ്‍ജോ ദേശീയോദ്യാനം (ഫിന്നിഷ്Teijon kansallispuistoസ്വീഡിഷ്Tykö nationalpark) തെക്കുപടിഞ്ഞാറൻ ഫിൻലാൻറിലെ സാലോ മുനിസിപ്പാലിറ്റിയിലെ പെർണിയോ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2015 ജനുവരി 1 നാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്. ഇതിൻറെ ആകെ വിസ്തീർണ്ണം 34 ചതുരശ്ര കിലോമീറ്റർ (13 ചതുരശ്ര മൈൽ) ആണ്. സർക്കാർ സ്ഥാപനമായ മെറ്റ്സാഹാല്ലിറ്റസ് ആണ് ദേശീയോദ്യാനത്തിൻറ ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നത്. തെക്കൻ ഫിൻലാൻറിൽ ഏറെക്കുറേ അപ്രത്യക്ഷമായ ഒരു യൂട്രോഫിക ഫെൻ (ഒരു തരം ചതുപ്പ്) ഇവിടെ നിലനിൽക്കുന്നു. ഇവിടെയുള്ളവനങ്ങളിൽ അധികം പ്രായമാകാത്ത പൈൻ മരങ്ങളാണുള്ളത്. ഏകദേശം 50 കിലോമീറ്റർ (31 മൈൽ) നീളത്തിലുള്ള അടയാളപ്പെടുത്തിയ വഴിത്താര ഈ ദേശീയോദ്യാനത്തിനുള്ളിലുണ്ട്. കിർജാക്കാലയിലെ പഴയൊരു ഇരുമ്പു പണിശാല ഉൾപ്പെടെ ചരിത്രപ്രാധാന്യമുള്ള വ്യവസായ മേഖലകൾ ഈ ഉദ്യാനത്തിൻറെ പരിധിയിലുണ്ട്. 1800 കളിലെ ഇരുമ്പു പണിശാലയുടെ ഭാഗമായുള്ള തടികൊണ്ടുള്ള വീടുകളും മറ്റും ഇവിടെ സ്ഥിതിചെയ്യുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടെയ്‍ജോ_ദേശീയോദ്യാനം&oldid=2686020" എന്ന താളിൽനിന്ന് ശേഖരിച്ചത്