ടെംപിൾ റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇമാൻജി സ്റ്റുഡിയോസ് വി കസിപ്പിച്ചെടുത്തതും പുറത്തിറക്കിയതുമായ 3 D എൻഡ്‌ലെസ്സ് റണ്ണിങ് വീഡിയോ ഗെയിം ആണ് ടെംപിൾ റൺ. ഭാര്യഭർത്താക്കന്മാരായ keith shepherdഉം Natalia Luckyanova യും ആണ് ഇത് പ്രോഗ്രാമിം ചെയ്തതും നിർമിച്ചതും രൂപകൽപ്പന ചെയ്തെടുത്തതും.Kiril Tchangov വരകൾ പൂർത്തീകരിച്ച ഈ കളി ഇന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ശീലമാക്കിയിരിക്കുന്ന ഒന്നാണ്.ആദ്യമായി ഐഒഎസ് ഉപകരണങ്ങളിലായിരുന്നു ഇത് റിലീസ് ചെയ്തത്.പിന്നീട് ആൻഡ്രോയിഡിലേക്കും വിന്ഡോസിലേക്കും ചേക്കേറുകയായിരുന്നു.1 ബില്യൺ പേർ ഈ ഗെയിം ഇതിനോടകം ഡൌൺലോഡ് ചെയ്തുകഴിഞ്ഞു.

എങ്ങനെ കളിക്കാം[തിരുത്തുക]

തന്നെ പിന്തുടരുന്ന ഭീകരജീവിയിൽ നിന്നും രക്ഷ നേടാൻ ഓടുന്ന ഒരു കഥാപാത്രത്തെയാണ് നമുക്ക് സഹായിക്കേണ്ടത് .അയാളെ അയാൾ ഓടുന്ന വഴികളിലെ തടസങ്ങൾ നീക്കിക്കൊടുത്ത്‌ മുന്നോട്ടുകുത്തിക്കാൻ നമ്മൾ പ്രാപ്തനാക്കണം.പൊട്ടിപ്പൊളിഞ്ഞ വഴികളും നദികളും റെയിൽ പാളങ്ങളും കടന്ന് മുന്നോട്ട് കുത്തിക്കണം.പോകുന്ന വഴികളിൽ സ്വര്ണനാണയങ്ങളും കാണാൻ സാധിക്കുന്നതാണ് .ഇടത്തോട്ടും വലത്തോട്ടും നീക്കിക്കൊണ്ട് അവ സ്വന്തമാക്കാവുന്നതുമാണ്.ഇടക്ക് തടസങ്ങൾ ചാടിക്കടക്കാനും തടസങ്ങളിൽ നിന്ന് തെന്നിമാറാനും നമ്മൾ അയാളെ സഹായിക്കണം .കളിയുടെ ഇടക്ക് നേടുന്ന ചില പെട്ടികളും സമ്മാനങ്ങളും അയാൾക് ഊർജവും സ്വര്ണനാണയങ്ങളും നൽകി മുന്നേറാൻ സഹായിക്കും .

സിനിമ[തിരുത്തുക]

ടെംപിൾ റൺ എന്ന ഈ ഗെയിം സിനിമ ആക്കാൻ ഇമാൻജി സ്റ്റുഡിയോസുമായി നിർമാതാവ് ഡേവിഡ്‌ ഹൈമാൻ സംഭാഷണത്തിലേർപ്പെട്ടതായും ഉണ്ട് .

  പ്രകാശനം 

 ഓഗസ്റ്റ്‌ 4 2011 ൽ ആപ്പ് സ്റ്റോറിൽ പ്രകാശനം ചെയ്തതിൽ പിന്നെ ഈ ഗെയിംന്റെ ജനശ്രദ്ധ കൂടുകയും അതോടൊപ്പം തന്നെ സ്യ്ങ്ക യെ ഇമാൻജി സ്റ്റുഡിയോസ് മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു .അർഹിച്ച വിജയം കരസ്ഥമാക്കിയതിനാൽ ചിലർ ടെംപിൾ ഗാൻസ് ടെംപിൾ ജമ്പ് പിഗ്‌ജി റൺ സോമ്പി റൺ പിരമിഡ് റൺ എന്നിങ്ങനെ ഇതേ രൂപേണ വിവിധതരതിലുള്ള ഗെയിംസ്  തയ്യാറാക്കുകയുണ്ടായി .ഐ ട്യൂൺസ്  സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത 50 ആപ്ലിക്കേഷനുകളിൽ ഒന്നായി 2011 ഡിസംബറിൽ ടെംപിൾ റൺ മാറുകയുണ്ടായി .
"https://ml.wikipedia.org/w/index.php?title=ടെംപിൾ_റൺ&oldid=2546978" എന്ന താളിൽനിന്ന് ശേഖരിച്ചത്