ടി. ഗീനാകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗീനാകുമാരി. ടി

കേരളത്തിലെ വനിതാവിമോചന രംഗത്തെ സജീവ പ്രവർത്തകയും അഭിഭാഷകയും രാഷ്ട്രീയ പ്രവർത്തകയും എഴുത്തുകാരിയുമാണ് ടി. ഗീനാകുമാരി (ജ. 21 മെയ് 1975). വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹം സാമൂഹ്യരംഗത്ത് സജീവമാകുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിൽ കല്ലറയിൽ ഇന്ദിരയുടെയും തങ്കപ്പൻ പിള്ളയുടെയും മകളായി ജനിച്ച ഗീനാകുമാരി മിതൃമല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ, നിലമേൽ എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവന്തപുരം കേരള ലോ അക്കാദമി ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടി. ഇപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, കൊച്ചിയിൽ ഗവേഷകയുമാണ്.

പൊതുപ്രവർത്തനം[തിരുത്തുക]

കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ എസ്.എഫ്.ഐ കേന്ദ്രസമിതി അംഗം, സംസ്ഥാന ഭാരവാഹി എന്ന നിലകളിൽ പ്രവർത്തിച്ചു. 1994 - 95 കാലത്ത് എസ്.എഫ്.ഐ നേതൃത്വത്തിൽ നടത്തിയ നടത്തിയ വിളനിലം സമരത്തിനിടയിലും കൂത്തുപറമ്പ് സമരത്തിനിടയിലും പോലീസ് നടപടികളിൽ പരിക്കേറ്റിരുന്നു.[2][3] സ്ത്രീകളും നിയമവും എന്ന വിഷയത്തിൽ പഠനങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു.[4][5]

അവലംബം[തിരുത്തുക]

  1. തിരുവനന്തപുരം വിവാഹമോചനത്തിന്റെ തലസ്ഥാനം -ഐ.ബി.എൻ ലൈവ്
  2. മലയാളമനോരമദിനപത്രം 6 ആഗസ്റ്റ് 1993.
  3. മാതൃഭൂമിദിനപത്രം 26 നവംബർ 1994.
  4. വിവാഹ നിയമങ്ങൾ ലിംഗനിരപേക്ഷമല്ല - ലോയേഴ്സ് ക്ലബ് ഇന്ത്യ
  5. വാർദ്ധക്യം ഒറ്റപ്പെടലല്ല - ദേശാഭിമാനി.കോം
"https://ml.wikipedia.org/w/index.php?title=ടി._ഗീനാകുമാരി&oldid=3088669" എന്ന താളിൽനിന്ന് ശേഖരിച്ചത്