ടി.സി. നരേന്ദ്രൻ
ദൃശ്യരൂപം
കേരളീയനായ ഒരു ഷഡ്പദ ശാസ്ത്രജ്ഞനായിരുന്നു ടി. സി. നരേന്ദ്രൻ (Eng: Thekke Curuppathe Narendran), (February 24, 1944 – December 31, 2013).[1] പരാദ കടന്നലുകളുടെ വർഗ്ഗവിഭജനവിജ്ഞാനീയത്തിൽ (ടാക്സോണമി) വിപുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്.[2] 394-ൽപ്പരം ഗവേഷണ പ്രബന്ധങ്ങളും പത്തിലധികം പുസ്ടകങ്ങളും രചിച്ചിട്ടുണ്ട്. 1091 പുതിയ സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്. ആദരസൂചകമായിട്ട് 25 സ്പീഷിസുകൾക്ക് ഇദേഹത്തിന്റെ പേരിൽ ശാസ്ത്രനാമം നൽകിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കൃഷി ശാസ്ത്രജ്ഞനായിരുന്ന രാമാനുജ മേനോൻറെ മകനായി തൃശ്ശൂരിൽ ജനനം. കേരള യൂണിവേഴ്സിറ്റി, സെന്റ് ജോൺസ് കോളേജ് (ആഗ്ര യൂണിവേഴ്സിറ്റി), കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2008: സ്വദേശി ശാസ്ത്ര പുരസ്കാരം, കേരള സർക്കാർ.
- 2004: ഇ. കെ. ജാനകി അമ്മാൾ ദേശീയ പുരസ്കാരം.[3]
- 2000: ഫെല്ലോ, ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്, ബംഗ്ലൂർ
- 1980: ഫെല്ലോ, റോയൽ എന്റമോളോജിക്കൽ സൊസൈറ്റി, ലണ്ടൻ
പ്രധാന പുസ്തകങ്ങൾ
[തിരുത്തുക]- Narendran, T.C. 1974. Oriental Brachymeria. Department of Zoology, University of Calicut, Kerala, India.
- Narendran, T.C. 1989. Oriental Chalcididae (Hymenoptera: Chalcidoidea). Zoological Monograph. Department of Zoology, University of Calicut, Kerala, India. 441pp.
- Narendran, T.C. 1994. Torymidae and Eurytomidae of Indian subcontinent. University of Calicut, Kerala, India. 500pp.
- Narendran, T.C. 1999. Indo-Australian Ormyridae (Hymenoptera: Chalcidoidea). Privately published. iii + 227 pp.
- Narendran, T.C. 2007. Indian Chalcidoid Parasitoids of the Tetrastichinae (Hymenoptera: Eulophidae). Occasional Paper No. 272, Zoological Survey of India, Kolkata. vi + 390pp.
പുറം കണ്ണികൾ
[തിരുത്തുക]http://www.tcntrust.org/focus.htm Archived 2013-12-06 at the Wayback Machine.