ടി.സി. കല്യാണി അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്രപ്രവർത്തന രംഗത്തും, സാഹിത്യരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയും, പത്രാധിപയുമായിരുന്ന ടി.സി. കല്യാണി അമ്മ തൃശ്ശൂർ തെക്കേകുറുപ്പത്ത് വീട്ടിൽ സംസ്കൃത പണ്ഡിതയായിരുന്ന ടി.സി.അമ്മു അമ്മയുടെ മകളായി ജനിച്ചു.(1879 നവം:28- 1956 ഒക്ടോ: 26)

സാഹിത്യരംഗത്ത്[തിരുത്തുക]

ബാലസാഹിത്യരംഗത്തും വിവർത്തന രംഗത്തും കല്യാണി അമ്മ ശ്രദ്ധേയയായിരുന്നു.പ്രസംഗവേദികളിലും സജീവമായിരുന്ന ഇവർ ശാരദ എന്ന വനിതാ മാസികയുടെ പത്രാധിപയുമായി. മലയാളത്തിലെ ആദ്യത്തെ പത്രാധിപയും, പ്രസാധകയുമായിരുന്നു കല്യാണി അമ്മ.[1]

പ്രധാന കൃതികൾ[തിരുത്തുക]

(ബാലസാഹിത്യം.)

  • ഈസോപ്പ് കഥകൾ(1897)
  • കാദംബരി കഥകൾ(1920)
  • കഴുതയുടെ കഥകൾ(1909)
  • സാരോപദേശകഥകൾ

വിവർത്തനങ്ങൾ[തിരുത്തുക]

  • വിഷവൃക്ഷം
  • കൃഷ്ണകാന്തന്റെ മരണപത്രം
  • അമ്മറാണി (ഖണ്ഡകാവ്യം)1899 [2]

അവലംബം[തിരുത്തുക]

  1. മഹിളകൾ മലയാള സാഹിത്യത്തിൽ SPCS -2012 പേജ് 28
  2. മഹിളകൾ മലയാള സാഹിത്യത്തിൽ SPCS -2012 പേജ് 29
"https://ml.wikipedia.org/w/index.php?title=ടി.സി._കല്യാണി_അമ്മ&oldid=2420329" എന്ന താളിൽനിന്ന് ശേഖരിച്ചത്