ടില്ല്യ ടെപെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Crown from Tomb VI (female owner)
Golden belt, with depictions of Dyonisos (or the syncretic Iranian goddess Nana / Nanaia) riding a lion. Tomb IV

ടില്ല്യ ടെപെ (പേർഷ്യൻ: طلا تپه) or (ശബ്ദാർത്ഥപ്രകാരം "ഗോൾഡൻ ഹിൽ" അഥവാ "ഗോൾഡൻ മൌണ്ട്") വടക്കൻ അഫ്ഘാനിസ്ഥാനിൽ ഷെബെർഘാൻ പട്ടണത്തിനു സമീപം ജവ്‍സിയാൻ പ്രൊവിൻസിലുള്ള ഒരു പുരാവസ്തു ഖനന മേഖലയാണ്. 1978 ൽ സോവിയറ്റ്-അഫ്ഘാൻ സംഘത്തിൻറെ നേതാവും ഗ്രീക്ക്-റഷ്യൻ ആർക്കിയോളജിസ്റ്റുമായ വിക്ടർ സരിയനിദിയുടെ നേതൃത്വത്തിലാണ് ഇത് കണ്ടുപിടിക്കപ്പെട്ട്. (അഫ്ഘാനിസ്ഥാനിൽ സോവിയറ്റ് സേന അധിനിവേശം നടത്തുന്നതിന് ഏകദേശം ഒരു വർഷം മുമ്പ്). ഈ പുരാതന നിധിശേഖരം പൊതുവേ 'ബാക്ട്രിയൻ ഗോൾഡ്' എന്നറിയപ്പെടുന്നു. 1978 ൽ കണ്ടെടുക്കപ്പെട്ട ഈ നിധിക്കൂമ്പാരത്തിൽ 20,600 വിവിധ തരം ആഭരണങ്ങൾ, നാണയങ്ങൾ, സ്വർണ്ണം,വെള്ളി, ദന്തം തുടങ്ങിയവയിൽ നിർമ്മിച്ച മററു കരകൌശലവസ്തുക്കൾ എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. ഇവ കണ്ടെടുക്കപ്പെട്ടത് കുന്നിൻ പ്രദേശത്തെ 6 ശവക്കല്ലറകളിൽ നിന്നായിരുന്നു. ഈ ശവക്കല്ലറകളിൽ 5 എണ്ണം സ്ത്രീകളുടേയും ഒരെണ്ണം പുരുഷൻറേതുമായിരുന്നു. ഇതിൽ BCE ഒന്നാം നൂറ്റാണ്ട് കാലഘട്ടത്തിലെ വളരെ കൂടിയ അളവിൽ ആഭരണങ്ങളും മറ്റും അടങ്ങിയിരുന്നു. ഇതിലെ കണ്ഠാഭരണങ്ങളിൽ ഭാഗികമായി അമൂല്യ രത്നങ്ങൾ പതിച്ചിരുന്നു. മറ്റു വസ്തുക്കളിൽ അരപ്പട്ടകൾ, മുദ്രകൾ, ശിരോലാങ്കാരം എന്നിവയായിരുന്നു. ഈ കണ്ടുപിടിത്തത്തിനു ശേഷം ഈ നിധിക്കൂമ്പാരം അഫ്ഘാനിസ്ഥാനിലെ യുദ്ധങ്ങൾക്കിടയിൽ അപ്രത്യക്ഷമാകുകയും 2003 ൽ ഇത് വീണ്ടും കണ്ടെടുക്കുകയും പൊതുസമൂഹത്തിൻറെ ശ്രദ്ധയിൽ വരുകയും ചെയ്തു. കാബൂളിൽ ഒരു മ്യൂസിയം പണിയുവാനും ആത്യന്തികമായി ബാക്ട്രിയൻ ഗോൾഡ് എന്നറിയപ്പെടുന്ന ഈ നിധിക്കൂമ്പാരം സൂക്ഷിക്കാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. കോട്ടകെട്ടിയുറപ്പിച്ച യെംഷി-ടെപെ എന്ന പട്ടണം ഷെബെർഘാൻ എന്ന ആധുനിക പട്ടണത്തിന് കേവലം 5 കിലോമീറ്റർ വടക്കുകിഴക്കായി അൿച്ച റോഡിൽ ചെയ്യുന്നു. ഈ സ്ഥലത്തു നിന്ന് ശ്‌മശാനഗുഹ സ്ഥിതി ചെയ്യുന്ന ടില്ല്യ ടെപെയിലേയ്ക്ക് ഏകദേശം അരകിലോമീറ്റർ ദൂരമേയുള്ളു.

കാലഗണന[തിരുത്തുക]

Reconstitution of two members of the Tillya Tepe burial, with corresponding artifacts: man (r. tomb IV) and woman (l. tomb II).

ഒന്നാം ശതകത്തിലെ അനേകം നാണയങ്ങൾ ഇവിടെ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തു ജീവിച്ചിരുന്ന പാർത്ഥിയൻ ഗോത്രക്കാരുടേതായിരിക്കാം ഈ ശവക്കല്ലറകൾ എന്ന് അനുമാനിക്കപ്പെടുന്നു.

Tillya Tepe is located in the Western portion of the region of ancient Bactria.

പാർത്ഥിയൻ രാജാവ് മിത്രിഡേറ്റ്സ് II ൻറ കാലത്തുള്ള (123 - 88 BCE) ഒരു വെള്ളിനാണയം ഇവിടെ നിന്നു കണ്ടെടുത്തിരുന്നു. മൂന്നാം നമ്പർ കല്ലറയിൽ അടക്കപ്പെട്ടിരുന്ന സ്ത്രീയുടെ കയ്യിൽ പിടിച്ചിരുന്ന രീതിയിലാണ് ഇതു കാണപ്പെട്ടത്.

ആറാം നമ്പർ ശവക്കല്ലറയിലെ സ്ത്രീയുടെ ഇടതു കൈപ്പത്തിക്കുള്ളിലിരിക്കുന്ന അവസ്ഥയിൽ ഒരു സ്വർണ്ണനാണയം കാണപ്പെട്ടു. ഇതു പാർത്ഥിയൻ രാജാവ് ഗൊട്ടാർസെസ് I (95-90 BCE) ൻറെ കാലത്തുണ്ടായിരുന്നതാണെന്ന് കണ്ടു പിടിച്ചിരുന്നു. റോമൻ ചക്രവർത്തി ടൈബീരിയസിൻറെ മുഖഛായയുള്ള മറ്റൊരു സ്വർണ്ണ നാണയവും ശവക്കല്ലറ മൂന്നിൽ നിന്നു കണ്ടെടുത്തു.

Tillia tepe gold coin, with naked deity wearing chlamys cape and petasus hat pushing the Wheel of the Law. Kabul Museum.

ഇന്ത്യയിൽ നിന്നുള്ള ഒരു ബുദ്ധകാലത്തെ സ്വർണ്ണനാണം ശവക്കല്ലറ നാലിൽ നിന്നു കണ്ടെടുത്തു. ഇതൊരു പുരുഷയോദ്ധാവിൻറേതായിരുന്നു.

Hellenistic tritons with dolphins (Tomb I.).


ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടില്ല്യ_ടെപെ&oldid=3088701" എന്ന താളിൽനിന്ന് ശേഖരിച്ചത്