ടിയാൻമെൻ പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടിയാൻമെൻ പർവ്വതം
天門山
Tian Menshan Mountain 10.jpg
Highest point
Elevation1,518.6 മീ (4,982 അടി)
Prominence1,518.6 മീ (4,982 അടി)
Coordinates29°3′9.65″N 110°28′58.8″E / 29.0526806°N 110.483000°E / 29.0526806; 110.483000Coordinates: 29°3′9.65″N 110°28′58.8″E / 29.0526806°N 110.483000°E / 29.0526806; 110.483000
Geography
ടിയാൻമെൻ പർവ്വതം is located in Hunan
ടിയാൻമെൻ പർവ്വതം
ടിയാൻമെൻ പർവ്വതം
Location in Hunan.

ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സ്വർഗ കവാട പർവതം എന്നറിയപ്പെടുന്ന ടിയാൻമെൻ പർവ്വതം (ചൈനീസ്: ; പിൻയിൻ: Tiānmén Shān). ചൈനയുടെ സംസ്കാരത്തിൽ ടിയാൻമെൻ പർവതനിരകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ചൈനാക്കാർ പ്രകൃതിയുടെ ആത്മാവായി കണക്കാക്കുന്ന ഈ പർവ്വതത്തിൽ ടിയാൻമെൻ മൗണ്ടൻ കേബിൾ വേ, ടോഗ്റ്റിയൻ അവന്യൂ (Tongtian Avenue), ടിയാൻമെൻ ഗുഹ, മൗണ്ടൻ പ്ലേറ്റൗ വിർജിൻ ഫോറസ്റ്റ് (Mountain Plateau Virgin Forest) എന്നിവ കൂടി സ്ഥിതിചെയ്യുന്നുണ്ട്.

ടിയാൻമെൻഷാൻ ക്ഷേത്രം[തിരുത്തുക]

ടിയാൻമെൻ പർവതത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് ടിയാൻമെൻഷാൻ ക്ഷേത്രം (ലഘൂകരിച്ച ചൈനീസ്: 天门山寺; പരമ്പരാഗത ചൈനീസ്: 天門山寺; പിൻയിൻ: Tiānménshān Sì). എ. ഡി 870 ൽ താങ് രാജവംശകാലഘട്ടത്തിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം 20,000 ചതുരശ്ര മീറ്റർ (220,000 ചതുരശ്ര അടി) സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്.[1][2] ഹുനാൻ പ്രവിശ്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്.

ടിയാൻമെൻ ഗുഹ[തിരുത്തുക]

പ്രകൃതിദത്തമായി രൂപപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിലനിൽക്കുന്ന ഗുഹകളിൽ ഒന്നാണ് ടിയാൻമെൻ ഗുഹ. ഗുഹയിലേക്കെത്താൻ കുത്തനെയും ഇടുങ്ങിയതുമായ 999 പടികളുണ്ട്.

99 ഹെയർ പിൻ വളവുകളുള്ള ടോഗ്റ്റിയൻ അവന്യൂ റോഡ് ലോകത്തിലെ ശ്രദ്ധേയമായ പർവ്വത റോഡുകളിൽ ഒന്നാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 《张家界:天门山》. Buddhism (ഭാഷ: ചൈനീസ്). മൂലതാളിൽ നിന്നും 2012-09-19-ന് ആർക്കൈവ് ചെയ്തത്. CS1 maint: discouraged parameter (link)
  2. 《莲花与胜景同在 梵音与天籁齐鸣》. Ifeng (ഭാഷ: ചൈനീസ്). 2011-06-14.
"https://ml.wikipedia.org/w/index.php?title=ടിയാൻമെൻ_പർവ്വതം&oldid=3425202" എന്ന താളിൽനിന്ന് ശേഖരിച്ചത്