Jump to content

ടിമെയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടിമെയ്സ് (ca. 345 BC – ca. 250 BC, പുരാതന ഗ്രീക്ക്: Τιμαῖος) ഗ്രീക്ക് ചരിത്രകാരനായിരുന്നു. സിസിലിയിലെ ടൊറോമെനിയം എന്ന സ്ഥലത്ത് ആൻഡ്രോമാക്കസിന്റെ പുത്രനായി ബി.സി. സു. 345-ൽ ജനിച്ചു. സിറാക്യൂസിലെ സ്വേച്ഛാധിപതിയായിരുന്ന അഗതോക്ലസ് ഇദ്ദേഹത്തെ നാടുകടത്തി. ഇത് ബി.സി. 317-ലായിരുന്നുവെന്നും 312-ലായിരുന്നുവെന്നും വ്യത്യസ്താഭിപ്രായങ്ങളുണ്ട്. തുടർന്ന് ടിമെയ്സ് 50 വർഷത്തോളം ഏഥൻസിലാണ് കഴിഞ്ഞത്. ഇക്കാലത്ത് സിസിലിയുടെ ചരിത്രസംബന്ധിയായ 38 ഗ്രന്ഥങ്ങൾ ഇദ്ദേഹം തയ്യാറാക്കി. ഇതിൽ 1 മുതൽ 5 വരെയുള്ള ഗ്രന്ഥങ്ങൾ ഇറ്റലിയുടെയും സിസിലിയുടെയും പ്രാചീന ചരിത്രം ഉൾക്കൊള്ളുന്നവയാണ്. 6 മുതൽ 33 വരെയുള്ള ഗ്രന്ഥങ്ങളിൽ ഗ്രീക്ക് കോളനി സ്ഥാപിക്കുന്നതു മുതൽ അഗതോക്ലസിന്റെ ഭരണകാലം വരെയുള്ള സിസിലിയുടെ ചരിത്രം വിവരിക്കുന്നു. ഇതിൽ ഗ്രീക്ക് ചരിത്രവും പരാമർശിക്കപ്പെടുന്നുണ്ട്. 34 മുതൽ 38 വരെയുള്ള ഗ്രന്ഥങ്ങൾ അഗതോക്ലസിനെപ്പറ്റി പ്രത്യേകം പരാമർശിക്കുന്നവയാണ്. ഈ ഗ്രന്ഥങ്ങൾ എല്ലാം തന്നെ മുഴുവനായും ലഭ്യമല്ല. ഇദ്ദേഹം ബി.സി. 250-ൽ മരണമടഞ്ഞതായി വിശ്വസിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിമെയ്സ് (ബി.സി. സു. 345 - സു. 250) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിമെയ്സ്&oldid=3931216" എന്ന താളിൽനിന്ന് ശേഖരിച്ചത്