ടികി ടാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടികി ടാക (ഇത് ഒരു സ്പാനിഷ്‌ വാക്കാണ്‌ - commonly spelled tiqui-taca in Spanish) എന്നത് ഒരു ഫുട്ബോൾ തന്ത്രമാണ് വളരെ ചെറിയ പാസുകളും നീക്കങ്ങളുമാണിത് സ്പാനിഷ്‌ ക്ലബ് ആയ ബാർസലോണയിലാണ് ഇത് പോലുള്ള നീക്കങ്ങൾ ഉള്ളത് സ്പാനിഷ്‌ രാജ്യാന്തര ഫുട്ബോൾ സംഘം, അവരുടെ ലോകകപ്പ് മൽസരങ്ങളിൽ ഇതുപോലുള്ള നീക്കങ്ങൾ ആണ് കാഴ്ച വെച്ചത്. 2010ന്റെ ഏറ്റവും വലിയ ഐറണിയായിരുന്നു ടിക്കി ടാക്ക. ഈ ശൈലിയുടെ പ്രത്യകത കുറിയ പാസുകളാണ്. മിഡ്ഫീൽഡാണ് പ്രധാന താവളം. ഒറ്റയ്ക്കുള്ള മുന്നേറ്റങ്ങൾ വളരെ കുറവ്. ടോട്ടൽ ഫുട്ബാളിലേതു പോലെ കളിക്കാ൪ സ്ഥാനം മാറി കളിക്കാറില്ല. ചിലപ്പോൾ സ്പാനിഷ് താരങ്ങൾ ഒരു ലക്ഷ്യവുമില്ലാതെ പന്ത് പാസ്സ് ചെയ്യും. ഇതിന് മനശസ്ത്രപരമായ് ഒരു ലക്ഷ്യമുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എതിരാളികൾ നിൽക്കുമ്പോൾ അക്രമിക്കാൻ എളുപ്പമാണ്. യൊഹാൻ ക്രൈഫ് ആണ് ടിക്കി ടാക്ക എന്ന ശൈലി ലോകത്തിനു മുന്നിൽ ആദ്യമായ് അവതരിപ്പിച്ചത്. 4-2-3-1 എന്നതാണ് ശൈലി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടികി_ടാക&oldid=2174965" എന്ന താളിൽനിന്നു ശേഖരിച്ചത്