ടിം പാറ്റേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റിം പാറ്റേഴ്സൺ
ജനനം 1956
തൊഴിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, സോഫ്റ്റ്‌വേർ ഡിസൈനർ
വെബ്സൈറ്റ് Paterson's Company

ഒരു അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറാണ് റ്റിം പാറ്റേഴ്സൺ. 1956ൽ ജനിച്ചു. 1980കളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യഥാർത്ഥ സ്രഷ്ടാവായാണ് റ്റിം അറിയപ്പെടുന്നത്. സിയാറ്റിൽ കമ്പ്യൂട്ടർ പ്രോഡക്റ്റ്സ്, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങളിൽ ജോലിചെയത ഇദ്ദേഹം 1982 ഫാൽക്കൺ റ്റെക്നോളജി എന്ന പേരിൽ സ്വന്തമായി കമ്പനി ആരംഭിച്ചു. പിന്നീട് 1986ൽ ഈ കമ്പനി മൈക്രോസോഫ്റ്റിന്റേതായി. 1990-1998 കാലയളവിൽ മൈക്രോസോഫ്റ്റിൽ ജോലിചെയത റ്റിം പാറ്റേഴ്സൺ വിഷ്വൽ ബേസിക്കിന്റെ നിർമ്മാണ പ്രവർത്തനത്തിലും പങ്കെടുത്തു.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടിം_പാറ്റേഴ്സൺ&oldid=2282821" എന്ന താളിൽനിന്നു ശേഖരിച്ചത്