ടിംപാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടിംപാനി
Kettle drums, Timps, Pauken
A timpanist at work
A timpanist at work
വർഗ്ഗീകരണം

{{{classification}}}

താള വിന്യാസം

Range timpani.png

Ranges of individual sizes[1] Timpani Range Individual.JPG

അനുബന്ധ ഉപകരണങ്ങൾ

ഇന്ത്യയിൽ രൂപമെടുത്ത ഒരുതരം വാദ്യമാണ് ടിംപാനി. വലിപ്പമേറിയ ഈ ഡ്രമ്മുകൾ കൃത്യമായ സ്വരങ്ങളിൽ ട്യൂൺ ചെയ്യുവാൻ സാധിക്കുന്നവയാണ്.

ഘടന[തിരുത്തുക]

ഇന്ത്യയിൽ രൂപമെടുത്ത ഒരുതരം വാദ്യം. വലിപ്പമേറിയ ഈ ഡ്രമ്മുകൾ കൃത്യമായ സ്വരങ്ങളിൽ ട്യൂൺ ചെയ്യുവാൻ സാധിക്കുന്നവയാണ്. ചെമ്പുകൊണ്ട് നിർമിച്ച ടിംപാനിക്ക് പാചകം ചെയ്യുന്ന കെറ്റിലിന്റെ രൂപമുള്ളതിനാൽ കെറ്റിൽ ഡ്രംസ് എന്ന പേരിലും ഇവ അറിയപ്പെടുന്നു. ജർമനിയിൽ ഇവ പൗകൻ എന്ന പേരിലും ഫ്രാൻസിൽ ടിംബാലസ് എന്ന പേരിലും ഉപയോഗത്തിലുണ്ട്. ചെമ്പുകൊണ്ടു നിർമിച്ച ബോഡിയുടെ വായ്ഭാഗം കാളത്തോൽകൊണ്ട് മൂടിയിരിക്കും. സ്ക്രൂ ഉപയോഗിച്ച് ഈ തോലിന്റെ മുറുക്കം കൂട്ടിയും കുറച്ചും സ്വരത്തിന് വ്യതിയാനം വരുത്താൻ കഴിയും. കോലുകൊണ്ടു നിർമിച്ച ഒരു പീഠത്തിലാണ് ടിംപാനി ഘടിപ്പിച്ചിരിക്കുന്നത്. കൊട്ടാനുപയോഗിക്കുന്ന തടിക്കോലുകൾ ഡ്രമ്മിന്റെ മധ്യഭാഗത്തിനും അരികിനുമിടയിലുള്ള ഭാഗത്താണ് പ്രയോഗിക്കുന്നത്. ആക്കം കുറച്ചും കൂട്ടിയും ശബ്ദവ്യതിയാനം വരുത്തുവാൻ കഴിയും.
മൂന്നോ നാലോ ഡ്രമ്മുകൾ മുന്നിൽ നിരത്തിവച്ചാണ് ടിംപാനി ഉപയോഗിക്കുന്നത്. ഒന്നിൽനിന്ന് മറ്റൊന്നിലേക്കു മാറിമാറി കൊട്ടുവാൻ ഇതുമൂലം സാധിക്കുന്നു. വാദ്യവൃന്ദമേളയ്ക്കു പിന്നിൽ കൂടുതൽ സ്ഥലസൗകര്യമുള്ളിടത്താണ് ടിംപാനി വെയ്ക്കുന്നത്. ഈർപ്പമുള്ള കാലാവസ്ഥയിൽ തോലിന്റെ മുറുക്കം കുറഞ്ഞ് സ്വരവ്യതിയാനം സംഭവിക്കാറുണ്ട്. ഇലക്ട്രിക് ബൾബുകളും മറ്റും ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കുന്നു.

മൂന്നു വലിപ്പത്തിലുള്ള ടിംപാനികളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഇവയിൽ ആറു സ്വരങ്ങൾ ഉണ്ടായിരിക്കും. പിക്കോലി ടിംപാനി എന്ന പേരിൽ അറിയപ്പെടുന്ന ചെറിയ ടിംപാനികളുമുണ്ട്. വളരെക്കാലം മുൻപാണ് ഇന്ത്യയിൽ ടിംപാനി രൂപംകൊണ്ടത്. 13 ആം നൂറ്റാണ്ടിൽ യൂറോപ്പിലെത്തിയ വലിപ്പംകുറഞ്ഞ ടിംപാനികൾ 'നെക്കേഴ്സ്' എന്ന പേരിൽ അറിയപ്പെടുന്നു. ക്രൂസേഡേഴ്സുമായുള്ള യുദ്ധത്തിൽ തുർക്കിസൈന്യം ടിംപാനി ഉപയോഗിച്ചിരുന്നു. കുതിരപ്പുറത്തിരുന്ന് ടിംപാനി ഉപയോഗിക്കുന്നവർ സൈന്യത്തിന് കൂടുതൽ ഉണർവേകി.

യൂറോപ്പിലെത്തിയ കാലത്ത് ടിംപാനി രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മേൽനോട്ടത്തിലായിരുന്നു. 18-ാം നൂറ്റാണ്ടുവരെ ട്രംപെറ്റുമായി ചേർന്നാണ് ടിംപാനി ഉപയോഗിച്ചിരുന്നത്. ക്ലാസിക്കൽ കാലഘട്ടത്തിൽ ടിംപാനി വാദ്യവൃന്ദമേളയുടെയും മറ്റും ഭാഗമായി മാറി. ബിഥോവനാണ് ടിംപാനിയുടെ സാധ്യതകൾ ഏറെയും ഉപയോഗപ്പെടുത്തിയത്. വയലിൻ കോൺസർട്ടുകളുടെ ആരംഭത്തിൽ അദ്ദേഹം ടിംപാനി ഉപയോഗിച്ചിരുന്നു. ഒൻപതാം സിംഫണിയിൽ ടിംപാനിക്ക് മുഖ്യമായ ഒരു സ്ഥാനം കൽപിച്ചിട്ടുണ്ട്. 19 ആം നൂറ്റാണ്ടിലെ സംഗീതസംവിധായകർ മൂന്നും നാലും ടിംപാനികൾ വാദ്യവൃന്ദമേളയിൽ ഉപയോഗിച്ചിരുന്നു. പില്ക്കാലത്ത് പല പരിഷ്കാരങ്ങളും ടിംപാനിക്കു വന്നുചേർന്നിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Samuel Z. Solomon, "How to Write for Percussion", pg. 65-66. Published by the author, 2002. ISBN 0-9744721-0-7

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിംപാനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിംപാനി&oldid=2282823" എന്ന താളിൽനിന്നു ശേഖരിച്ചത്