ടാൾ എണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രാഫ്റ്റ് പേപ്പർ നിർമ്മാണത്തിലെ ഒരു ഉപോത്പ്പന്നം. തെളിഞ്ഞ മഞ്ഞ നിറത്തിലുള്ള ഈ എണ്ണയിൽ 45 ശ.മാ. ഒളിയിക് ലിനോളിയിക് തുടങ്ങിയ കൊഴുപ്പമ്ലങ്ങളും 42-48 ശ.മാ. റോസിൻ അമ്ലങ്ങളും 6-9 ശ.മാ. മറ്റ് സ്റ്റിറോളുകളുമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഉയർന്ന തന്മാത്രാഭാരമുള്ള ആൽക്കഹോളുകളും മറ്റ് പദാർഥങ്ങളും അടങ്ങിയിട്ടുണ്ട്. ക്രാഫ്റ്റ് പേപ്പർ നിർമ്മാണത്തിനുശേഷമുള്ള ദ്രാവകത്തിന്റെ പാട വടിച്ചെടുത്ത് അമ്ലീകരിച്ചാണ് ടാൾ എണ്ണയുണ്ടാക്കുന്നത്. ഉച്ചനിർവാതത്തിൽ അംശിക സ്വേദനം ചെയ്ത് ശുദ്ധീകരിക്കാം.

ചില കാർബണിക അമ്ലങ്ങളുടെ ഏറ്റവും വിലകുറഞ്ഞ സ്രോതസ്സെന്ന നിലയിലാണ് ടാൾ എണ്ണ വ്യാവസായിക പ്രാധാന്യം നേടിയിരിക്കുന്നത്. ടാൾ എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആൽക്കിഡ് റെസിനുകളുടെ നിർമ്മാണത്തിനാണ്. സംശ്ലേഷിത റെസിനുകൾ, പെയിന്റ്, പശ, മുറിവെണ്ണ, അണുനാശിനി, സോപ്പ്, ജലരോധക പദാർഥങ്ങൾ എന്നിവ നിർമ്മിക്കുന്നതിനും ദ്രാവകങ്ങൾ കുഴമ്പാക്കുന്ന(emulsify)തിനും ടാൾ എണ്ണ ഉപയോഗിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാൾ എണ്ണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാൾ_എണ്ണ&oldid=2523739" എന്ന താളിൽനിന്നു ശേഖരിച്ചത്